Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രിട്ടണ്‍: ബ്രിസ്റ്റോള്‍ സ്വദേശിയായ 56 കാരന്‍ ടെഡ് റിച്ചാര്‍ഡ്‌സ് ആണ് തന്റെ പക്ഷി പ്രേമം കാരണം കാഴ്ചയില്‍ പക്ഷിയോട് സാദൃശ്യം തോന്നാന്‍ തന്റെ ഇരു ചെവികളും മുറിച്ചു മാറ്റിയത്. പ്രിയപ്പെട്ട വളര്‍ത്തു പക്ഷികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖത്തും കൃഷ്ണമണിയിലുമെല്ലാം ടാറ്റൂ പതിച്ചിട്ടുണ്ട് ഇയാൾ.ഇതൊന്നും പോരാഞ്ഞിട്ടാണ് ഇപ്പോ ചെവി കൂടി മുറിച്ചു മാറ്റിയിരിക്കുന്നത്.
–
–
6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം താന്‍ കുറച്ചു കൂടി ഗ്ലാമര്‍ ആയിട്ടുണ്ടെന്നാണ് ടെഡ് പറയുന്നത് സംഗതി ചെവിയില്‍ അവസാനിച്ചെന്നു കരുതണ്ട, ഇനി മൂക്കില്‍ പരീക്ഷണം നടത്താനാണ് ടെഡിന്റെ പ്ലാന്‍.മാര്‍ക്ക് പസിഫിക്കോ എന്ന ബ്രിട്ടീഷ് പ്ലാസ്റ്റിക് സര്‍ജനാണ് ടെഡിന്റെ ഈ രൂപമാറ്റത്തിനു പിന്നില്‍. 110 ഓളം ടാറ്റുവാണ് ടെഡിന്റെ ദേഹത്തുളളത്. ടെഡ് മുറിച്ചെടുത്ത ചെവികള്‍ ഒരു സുഹൃത്തിനു സമ്മാനിച്ചു.4 തത്തകളും, ഓന്തും, നായ്ക്കുട്ടിയുമാണ് ടെഡിന്റെ സഹവാസികള്‍.
Leave a Reply