Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 9:00 am

Menu

Published on November 10, 2015 at 4:53 pm

മാംസം വളര്‍ന്നുതൂങ്ങി വൈരൂപ്യമുള്ള മുഖവുമായി ഒരു പെണ്‍കുട്ടി…..

young-woman-born-with-no-face

കോല്‍ക്കത്ത: മാംസം വളര്‍ന്നുതൂങ്ങി  വൈരൂപ്യം വന്ന മുഖവുമായി ഒരു പെണ്‍കുട്ടി.തെരുവില്‍ ഭിക്ഷ യാചിക്കുന്ന ഗജലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ദുരിതം നിറഞ്ഞ ജീവിതത്തിന്റെ അവസ്ഥയാണിത്.കല്‍ക്കട്ടയിലെ ഒരു കുഗ്രാമത്തിലാണ് ഗജലക്ഷ്മിയെന്ന ഖദീജാ ഖാതൂന്റെ ജനനം. നിരക്ഷരരായ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ രോഗത്തെക്കുറിച്ച് അറിയില്ലായിരുന്നു. രണ്ടുമാസമായിട്ടും കുഞ്ഞ് കണ്ണുതുറക്കാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കാണിക്കുന്നത്. ആറുമാസം ചികിത്സിച്ചിട്ടും ഡോക്ടര്‍മാര്‍ക്ക് രോഗം കണ്ടെത്താന്‍ സാധിച്ചില്ല. നാള്‍ക്കുനാള്‍ ഖദീജയുടെ മുഖത്തെ തൊലി വളര്‍ന്നുകൊണ്ടിരുന്നു. കണ്ണുപോലും മൂടിയ അവസ്ഥയില്‍ മാംസം വളര്‍ന്നിറങ്ങിയ നിലയിലാണിപ്പോള്‍.

കുട്ടിയുടെ ദയനീയാവസ്ഥ കണ്ട 52-കാരനായ രൂപക്ക് ഫോട്ടോ സോഷ്യല്‍ മീഡിയയിലിടുകയായിരുന്നു. കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്തു. മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്തതോടെ കര്‍ണാടകയിലെ എന്‍.ഐ.റ്റി.റ്റി.ഇ മീനാക്ഷി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രേണിയോ ഫേഷ്യല്‍ സര്‍ജറി കുട്ടിയുടെ ശസ്ത്രക്രിയ നടത്താമെന്ന് സമ്മതിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ നടത്തിയാല്‍ ഖദീജയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിടത്താണ് കാരുണ്യത്തിന്റെ ഒരു തിരി ഇവരുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്. സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ കുട്ടിക്ക് ശസ്ത്രക്രിയ നടത്താന്‍ സാധിക്കുകയുള്ളൂ. ക്രൗണ്ട്ഫണ്ടര്‍ എന്ന സംഘടന തുകസമാഹരിക്കുന്നതിനായി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അഞ്ച്‌ലക്ഷം രൂപയോളം ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു.ഒരു പക്ഷേ മുഖമില്ലാത്ത പെണ്‍കുട്ടിയ്ക്ക് മുഖം നല്‍കാന്‍ ഒരുപാട് ലൈക്കുകള്‍ക്ക് ഷെയറുകള്‍ക്കും സാധിച്ചേക്കും.

Loading...

Leave a Reply

Your email address will not be published.

More News