Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:32 pm

Menu

Published on August 20, 2014 at 4:00 pm

നിങ്ങൾ ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക

your-lipstick-may-be-bad-for-your-health

ചുണ്ടുകൾക്ക് നിറം തോന്നാനായി പലയാളുകളും ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ട്. എന്നാൽ സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് പലർക്കും അറിയില്ല. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബെർക്ക് ലീസ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ലിപ്സ്റ്റിക് പതിവാക്കിയ 1700 സ്ത്രീകളെ വെച്ച് ഒരു പഠനം നടത്തി. ഗർഭിണികളെയും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പഠനം നടത്താനായി വിപണിയിൽ ലഭ്യമാകുന്ന 30 ഓളം ലിപ്സ്റ്റിക്കുകളാണ് ഉപയോഗിച്ചിരുന്നത്. അപ്പോഴാണ്‌ വിപണിയിൽ നിന്നും ലഭിക്കുന്ന മിക്ക ലിപ്സ്റ്റിക്കുകളിലും കാഡ്മിയം,ലെഡ്,ക്രോമിയം, മാംഗനീസ്,അലുമിനിയം എന്നീ ലോഹങ്ങളും വിഷമുള്ള രാസവസ്തുക്കളും ചേർക്കുന്നതായി കണ്ടെത്തിയത്.

lipstick-graphic-3

ഇത്തരം ലിപ്സ്റ്റിക്കിൻറെ ഉപയോഗം മൂലം സ്ത്രീകളിൽ ലൈംഗീക ശേഷിക്കുറവും, വന്ധ്യതയും ഉണ്ടാകാൻ കാരണമാകുന്നുവെന്ന് അമേരിക്കൻ ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗർഭിണികൾ ഇതുപയോഗിക്കുന്നത് മൂലം ഗർഭസ്ഥശിശുക്കൾക്ക് മാരകരോഗങ്ങളുണ്ടാകാൻ കാരണമാകുമെന്നും ഇവർ നിർദ്ദേശിക്കുന്നുണ്ട്. ലിപ്സ്റ്റിക്കിലെ ലെഡ് മാതാവിൻറെ പൊക്കിൾക്കൊടി വഴിയാണ് കുട്ടിയിലെത്തുന്നത്. ഇത് കുട്ടിയുടെ തലച്ചോറിലേക്ക് ആഗിരണം ചെയ്യപ്പെട്ട് നാഡീ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം കുട്ടികളിൽ സ്വഭാവ വൈകല്യങ്ങൾ ഉണ്ടാവുകയും ഭാഷാ പഠനം സാവധാനത്തിലാവുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News