Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:10 pm

Menu

Published on February 5, 2019 at 11:22 am

ഗൂഗിള്‍ പ്ലസ് ഏപ്രില്‍ 2 മുതല്‍ അടച്ചുപൂട്ടുന്നു..

your-personal-google-plus-account-is-going-away-on-april-2

കഴിഞ്ഞ നവംബറിലാണ് ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ രണ്ട് മുതല്‍ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുതുടങ്ങി. ഉപയോക്താക്കളുടെ കുറവും ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്ന ഉല്‍പ്പന്നമാക്കി നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികളുള്ളതുകൊണ്ടുമാണ് ഈ തരുമാനമെന്ന് ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ ഗൂഗിള്‍ പറഞ്ഞു. ഗൂഗിള്‍ പ്ലസിനൊപ്പം നിന്ന ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞ ഗൂഗിള്‍, ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും വ്യക്തമാക്കി.

ഏപ്രില്‍ രണ്ട് മുതല്‍ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് അക്കൗണ്ടും നിങ്ങള്‍ നിര്‍മിച്ച ഗൂഗിള്‍പ്ലസ് പേജുകളും പിന്‍വലിക്കപ്പെടും. അന്ന് മുതല്‍ തന്നെ ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം നീക്കം ചെയ്തു തുടങ്ങുമെന്നും ഗൂഗിള്‍ പറഞ്ഞു. ഗൂഗിള്‍ പ്ലസില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങള്‍, വീഡിയോകള്‍, ആല്‍ബം ആര്‍ക്കൈവ്,ഗൂഗിള്‍ പ്ലസ് പേജുകള്‍ എല്ലാം നീക്കം ചെയ്യപ്പെടും. ഈ ഉള്ളടക്കങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് അവരുടെ ഡേറ്റ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഏപ്രിലിന് മുന്നില്‍ അവ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. അതേസമയം ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യപ്പെടില്ല.

ഗൂഗിള്‍ പ്ലസിലെ ഉള്ളക്കങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് മാസങ്ങളെടുക്കും. അതുവരെ ഉള്ളക്കങ്ങള്‍ അവിടെതന്നെയുണ്ടാവും. അതായത് ഏപ്രില്‍ രണ്ടിന് ശേഷവും ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ പ്ലസ് ഉള്ളടക്കങ്ങളുടെ ഭാഗങ്ങള്‍ ആക്റ്റിവിറ്റി ലോഗില്‍ കാണാന്‍ സാധിക്കും. ജി സ്യൂട്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ പ്ലസ് ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതുവരെ കാണാന്‍ സാധിച്ചേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫെബ്രുവരി നാലിന് ശേഷം ആര്‍ക്കും പുതിയ ഗൂഗിള്‍ പ്ലസ് അക്കൗണ്ടുകളും പേജുകളും, കമ്മ്യൂണിറ്റികളും,
ഇവന്റുകളും നിര്‍മിക്കാന്‍ സാധിക്കില്ല.
നിങ്ങള്‍ ഗൂഗിള്‍ പ്ലസ് കമ്മ്യൂണിറ്റി ഉടമയോ മോഡറേറ്ററോ ആണെങ്കില്‍ നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഡാറ്റ
ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. മാര്‍ച്ച് മുതലാണ് ഡൗണ്‌ലോഡ് സൗകര്യം ലഭ്യമാവുക.
കമ്മ്യൂണിറ്റിയില്‍ നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും.
ഗൂഗിള്‍ പ്ലസ് ബട്ടന്‍ ഉപയോഗിച്ച് ഏതെങ്കിലും സൈറ്റുകളില്‍ സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ആ ബട്ടനുകള്‍
നീക്കം ചെയ്യപ്പെടും. പകരം ചിലപ്പോള്‍ ഗൂഗിള്‍ സൈന്‍ഇന്‍ ബട്ടന്‍ വരും. അപ്പോള്‍ നിങ്ങളുടെ ഗൂഗിള്‍
അക്കൗണ്ട് ഉപയോഗിച്ചുതന്നെ വെബ്‌സൈറ്റുകളില്‍ തുടരാനാവും.
സ്വന്തം വെബ്‌സൈറ്റുകളിലും മറ്റും വെബ്‌സൈറ്റുകളിലും കമന്റുകള്‍ക്കായി ഗൂഗിള് പ്ലസ്
ഉപയോഗിക്കുന്നവരുണ്ടെങ്കില്‍, ഫെബ്രുവരി നാല് മുതല്‍ ബ്ലോഗറില്‍ ഈ സൗകര്യം നിര്‍ത്തലാവും.
എപ്രില്‍ രണ്ട് മുതല്‍ ഗൂഗിള്‍ പ്ലസ് ഉപയോഗിച്ച് ചെയ്ത കമന്റുകളും നീക്കം ചെയ്യപ്പെടും.
ഗൂഗിള്‍ പ്ലസ് ഉപയോഗിച്ചുള്ള ജി സ്യൂട്ട് അക്കൗണ്ടുകള്‍ നിലവില്‍ക്കും. ഇതില്‍ പുതിയ സൗകര്യങ്ങളും
ഫീച്ചറുകളും ഉടന്‍ ലഭ്യമാവും.

കൂടൂതല്‍ വിവരങ്ങള്‍ക്ക് ഈ പേജ് സന്ദര്‍ശിക്കാം; https://support.google.com/plus/answer/9195133

Loading...

Leave a Reply

Your email address will not be published.

More News