Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 1:00 am

Menu

Published on November 24, 2014 at 2:49 pm

ഒപ്പുകൾ നിങ്ങളുടെ സ്വഭാവം പ്രവചിക്കും ..!!

your-signature-say-about-your-personality

ഒപ്പുകളെ കുറിച്ച് നമ്മൾ പലർക്കും പല ധാരണകകളാണുള്ളത്.അതുകൊണ്ട് തന്നെ സന്ദർഭങ്ങൾക്കനുസരിച്ച് തോന്നിയ പോലെയാണ് ഒപ്പുകൾ രേഖപ്പെടുത്താറുള്ളത്.എന്നാൽ    നിങ്ങളുടെ വ്യക്തിത്വം എന്തെന്ന് അളക്കാനുള്ള  കഴിവുണ്ട് ഇവയ്ക്ക്   എന്ന സത്യം പലർക്കും  അറിയില്ല എന്നതാണ് സത്യം.നിങ്ങളുടെ സ്വഭാവം എന്തെന്ന് പ്രവചിക്കാനുള്ള കഴിവ് ഒപ്പുകൾക്കുണ്ട്.ഇതെന്നും മനസ്സിലാക്കാതെ തോന്നിയപോലെ ഒപ്പുകൾ ഇടാനും അത് തിരുത്തുവാനും പലരും ശ്രമിക്കാറുണ്ട്.ഇത് വെളിവാകുന്നത് നിങ്ങളുടെ സ്വഭാവം തന്നെയാണ് .സ്വന്തം പേര്   മാത്രമോ ,   ഇനിഷ്യൽമാത്രമായോ ,   കുടുംബപേര് / അച്ഛൻറെ പേര്  മാത്രമായോ ഇങ്ങനെ പലരീതിയിലാണ് പലരുടെയും ഒപ്പുകൾ ഉണ്ടാകാറ്.  ഇവ മൂന്നും വ്യത്യാസ്ഥ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്.സ്വന്തം പേര് മാത്രമായി ഒപ്പ് രേഖപ്പെടുത്തുകയാണെങ്കിൽ അത് വ്യക്തമാക്കുന്നത് നിങ്ങളുടെ സ്വകാര്യ ജീവിതമാണ്.  കുടുംബപേര് / അച്ഛൻറെ പേര് ആണ് രേഖപ്പെടുത്തുന്നതെങ്കിൽ അത് വ്യക്തമാക്കുന്നത് സമൂഹിക ജീവിതത്തെയാണ്സമൂഹത്തിന് വേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നത് എന്നാണ് .ഒപ്പുകളിൽ ആദ്യപേരുകൾ വ്യക്തമായാണ് രേഖപ്പെടുത്തിയതെങ്കിൽ അത് വെളിവാക്കുന്നത് നിങ്ങൾ സ്വകാര്യ ജീവിതത്തേക്കാൾ പ്രാധാന്യം നൽകുന്നത് സാമൂഹത്തിന് വേണ്ടിയാണ് എന്നതാണ്. ഇരട്ടപേര്   ആണ് വ്യക്തമാക്കി രേഖപ്പെടുത്തിയതെങ്കിൽ അത് വെളിവാക്കുന്നത്  നിങ്ങൾ നിങ്ങളുടെ സമൂഹത്തേക്കാൾ  സ്വകാര്യ ജീവിതത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതാണ്. ആദ്യ പേരിൻറെയോ  രണ്ടാമത്തെ പേരിൻറെയോ ഇനീഷ്യൽ മാത്രമായോ അല്ലെങ്കിൽ രണ്ടുപേരുകളുടെയും ഇനീഷ്യൽ ഒരുമിച്ച്   ചേർത്താണ് ഒപ്പിടുന്നതെങ്കിൽ സാമൂഹത്തിനും സ്വകാര്യ ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നവരായിരിക്കും.

siganatute1

നിങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കാറുള്ള ഒപ്പുകളും  അവ എങ്ങനെ നിങ്ങളുടെ സ്വഭാവത്തെ പ്രവചിക്കുന്നു എന്നുമാണ് ചുവടെ കൊടുക്കുന്നത് ….

ആദ്യാക്ഷരം ക്യാപിറ്റൽ ലെറ്ററിലോ വലുതാക്കിയോ ഒപ്പിടുന്ന    വ്യക്തിക്ക് സ്വന്തമായി വ്യക്തിത്വമുള്ളയാളാണെന്ന് പറയാം.

ആദ്യ അക്ഷരം എഴുതിയതിനുശേഷം വാക്കുകൾ മുറിഞ്ഞാണ് ഒപ്പിടുന്നതെങ്കിൽ ആ വ്യക്തി ഏതുകാര്യത്തിനും സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിയിരിക്കുന്നവരായിരിക്കും.

സ്വന്തം പേര് ഇനീഷ്യലിൽ  ചുരുക്കിയും കുടുംബപേര് / അച്ഛൻറെ പേര്   വിശദമാക്കിയും ആണ് ഒപ്പിടുന്നവരാണെങ്കിൽ  സ്വന്തം തീരുമാനങ്ങളേക്കാൾ മാതാപിതാക്കളുടെ തീരുമാനങ്ങളിൽ ശ്രദ്ധിക്കുനവരായിരിക്കും.ഇങ്ങനെയുള്ളവർക്ക് സ്വന്തമായി ലക്ഷ്യങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്.

തെളിഞ്ഞ രീതിയിൽ ഒപ്പിടുന്നവരാണെങ്കിൽ നല്ലപോലെ കഠിനാധ്വാനം  കൊണ്ട് സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കിയെടുക്കുന്നവരായിരിക്കും.

വടിവൊത്ത് സ്മൂത്ത് ആയി ഒപ്പിടുന്ന വ്യക്തി മാന്യനും സമൂഹത്തിൽ മാന്യമായി ഇടപെടുന്ന ആളും മനോഹരമായ മുഖമുള്ളവനും ആയിരിക്കും.

കോണുകളോട് കൂടിയാണ് ഉപ്പുകൾ ഇടുന്നതെങ്കിൽ ആ  വ്യക്തി ശക്തമായ വ്യക്തിത്വമുള്ളയാളായിരിക്കും. മാത്രമല്ല മത്സരബുദ്ധിയും വൈരാക്യ ബുദ്ധിയും ഉള്ളവരായിരിക്കും. ബോളിവുഡ് നടൻ ആമിൽ ഖാൻറെ ഉപ്പ് ഇത്തരത്തിലുള്ളതാണ്.

ഒപ്പിന് താഴെ വരയ്ക്കുന്നവരാണെങ്കിൽ ആവ്യക്തിയ്ക്ക് ആരോഗ്യപരമായ ഇഗോ ഉള്ളവരായിരിക്കും.അതുപോലെ ആത്മവിശ്വാസം ഉള്ളവരായിരിക്കും.

നിരവധി തവണ അടിവരയിട്ട് ഒപ്പിടുന്നവരാണെങ്കിൽ സ്വന്തം വ്യക്തിത്വത്തിൽ സംശയാലുക്കളായിരിക്കും.

ഓപ്പിൻറെ താഴെയും മുകളിലും വരയിട്ട്  ഒപ്പിടുന്നവരാണെങ്കിൽ  ആ വ്യക്തി മാന്യമായി സംസാരിക്കാൻ  മടിയുള്ളവരായിരിക്കും.

വലുതാക്കി മുകളിൽ കുടുക്ക് പോലെ ഒപ്പിടുന്നവരാണെങ്കിൽ  സെക്സിനും ആഡംബരത്തിനും പണത്തിനും വേണ്ടി  ജീവിക്കുന്നവരായിരിക്കും.

അക്ഷരങ്ങൾ വ്യത്യസ്ഥമായി വളഞ്ഞാണ് ഒപ്പിടുന്നതെങ്കിൽ ആ വ്യക്തി ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരായിരിക്കും.ക്രമരഹിതഗതിക്കാരായിരിക്കും.എല്ലായ്പ്പോഴും അസ്വസ്ഥരായിരിക്കും.

വൃത്താ കൃതിയിൽ ഒപ്പുള്ളവരാണെങ്കിൽ സംരക്ഷണ മനോഭാവമുള്ളവരായിരിക്കും.മറ്റുള്ളവരെ ചൂഷണം ചെയ്യാൻ ഇവർ തുനിയില്ല.

ആദ്യപേരും രണ്ടാമത്തെ പേരും തമ്മിൽ കലർത്തി ഒപ്പിടുന്നവരാണെങ്കിൽ വലിയ മനസ്സുള്ളവരായിരിക്കും.മാതപിതാക്കലോട് എന്നും സ്നേഹം പുലർത്തുന്നവരായിരിക്കും.

പേര്  ആരോഹണക്രമത്തിലായി ഒപ്പിടുന്നവർ ശുഭാപ്തി വിശ്വാസക്കാരും ആഗ്രഹമുള്ളവരും ഉത്സാഹമുള്ളവരുമായിരിക്കും.

അവരോഹണക്രമത്തിൽ ഒപ്പിടുന്നവർ  ശുഭാപ്തി വിശ്വാസമില്ലാത്തവരും ധൈര്യമില്ലത്തവരുംക്ഷീണിതരും  ആയിരിക്കും.സ്വന്തമായി ഇത്തരക്കാർ ഒരു നേട്ടവും ഉണ്ടാക്കുകയില്ല.

കുത്തുകൾ കൊണ്ട് ഒപ്പിടുന്നവർ സ്വന്തം പ്രവർത്തിയിൽ ആശങ്കപ്പെടുന്നവരായിരിക്കും.

ഒപ്പ് നടുവിൽ രേഖപ്പെടുത്തുന്നവരാണെങ്കിൽ നാണം കുണുങ്ങികളായിരിക്കും.
ചെറിയ ഒപ്പ് ആണ് ഇടുന്നവരെങ്കിൽ അന്തര്‍ദര്‍ശിയും കീഴ്‌വഴക്കമുള്ളതും ശാന്തനും അടക്കമുള്ളവനും ആയിരിക്കും.

വലിയ ഒപ്പിടുന്ന വ്യക്തിയാണെങ്കിൽ ബഹ്യലോകത്തോട് താത് പര്യമുള്ളവനും സുരക്ഷിതനും അമിതമായി പ്രതികരിക്കുന്നവനും   ആയിരിക്കും.

വലിയ  നീളമുള്ള ഒപ്പാണെങ്കിൽ  വ്യക്തി ഊർജ്ജസ്വലനും ആരുടേയും പ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള കഴിവുള്ളവനും ആയിരിക്കും.

ഒരു വ്യക്തിയുടെ ഒപ്പും കൈയക്ഷരവും  വളരെയധികം വ്യത്യസ്ഥമാണ്. തൻറെ സ്വഭാവം   തുറന്ന് കാണിക്കാൻ ഒരു  വ്യക്തി ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇതുകൊണ്ടാർത്ഥ മാക്കുന്നത്.

sig

നിങ്ങളുടെ സ്വഭാവം എന്താണെന്ന്  അറിയാൻ  ഈ രീതികൾ  സാധിക്കും.ഇത്  പോലെ മറ്റുള്ളവരുടെ സ്വഭാവം പ്രവചിക്കാൻ ശ്രമിക്കുക.

Loading...

Leave a Reply

Your email address will not be published.

More News