Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ യുവാവിനെ ഒരു സംഘം സദാചാര ഗുണ്ടകള്‍ തല്ലിക്കൊന്നു. അഞ്ചങ്ങാടി സ്വദേശി കടപ്പുറം പുതിയേടത്ത് മാമൂട്ടിയുടെ മകന്‍ സവാഹിര്‍(27) ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ മൂസാറോഡ് പരിസരത്താണ് സംഭവം. അസമയത്ത് കടപ്പുറത്തുള്ള ഒരു വീട്ടില്‍ സവാഹിറിനെ കണ്ടതാണ് ആക്രമണകാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെയുള്ള ഒരു സ്ത്രീയുമായി സവാഹിറിന് നേരത്തെ ബന്ധമുണ്ടായിരുന്നതും ഇത് പലതവണ വിലക്കിയതാണെന്നും നാട്ടുകാര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ നാട്ടുകാര്‍ തന്നെയാണെന്നാണ് പോലീസിന്റെയും നിഗമനം. മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ പെട്ടി ഓട്ടോയില്‍ അഞ്ചംഗസംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്.മൃതദേഹം മുതുവട്ടൂര്‍ രാജാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ് .
Leave a Reply