Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:13 am

Menu

Published on August 8, 2014 at 10:06 am

‘അപ്പോത്തിക്കിരി’യുടെ പ്രദർശനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു

youth-congress-activists-protest-against-appothikkiri-film-release

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് സുരേഷ്ഗോപി അഭിനയിച്ച ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിൻറെ പ്രദർശനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സുരേഷ്ഗോപി മുഖ്യമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച്  കഴിഞ്ഞ ദിവസം 11 മണിയോടെ  മുക്കം അഭിലാഷ് തീയേറ്ററിലാണ്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ചിത്രത്തിൻറെ പ്രദർശനം തടഞ്ഞത്.  ഇവർ സിനിമ കാണാനെത്തിയ നിരവധിയാളുകളെ തിയേറ്ററുകളിലേക്ക് കടത്തി വിടാതിരിക്കുകയും തീയേറ്റര്‍ കോമ്പൗണ്ടിനകത്തെ   സിനിമാ പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു.സംഭവത്തെ തുടർന്ന് ചിത്രത്തിൻറെ ആദ്യപ്രദർശനം ഉപേക്ഷിച്ചു. സിനിമ പ്രദര്‍ശിപ്പക്കരുതെന്ന്  രണ്ട് ദിവസം മുമ്പ്  തീയേറ്റര്‍ ഉടമക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി  യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News