Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂർ: മതംമാറി വിവാഹം കഴിക്കാൻ സഹായിച്ച യുവാക്കളെ ബി.ജെ.പി. എം.എല്‍.എ.യുടെ സഹായി ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി. നവംബര്‍ രണ്ടിനാണ് സംഭവമെങ്കിലും രണ്ട് യുവാക്കളെ ഹോക്കിസ്റ്റിക്കുകൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം വെള്ളിയാഴ്ചയാണ് പുറത്തായത്.
കര്‍ണാടകത്തിലെ ബെൽഗാവിയിലാണ് സംഭവം. മഹാരാഷ്ര്‌ടയിലെ കോലാപുര്‍ ജില്ലയിലെ യുവാക്കളാണ് അക്രമത്തിനിരയായത്. യുവാക്കളെ മര്‍ദിച്ച ബി.ജെ.പി. എം.എല്‍.എ.യുടെ അടുത്ത അനുയായി സുരേഷ് ഗട്ടിജെയെയും മറ്റ് നാലുപേരെയും പോലീസ് അറസ്‌റ്റുചെയ്‌തു. സംഭവത്തില്‍ കേസെടുക്കാന്‍ ആദ്യം മടിച്ച പോലീസ് വീഡിയോ ദൃശ്യം പുറത്തായതോടെയാണ് പ്രതിയെ അറസ്റ്റുചെയ്തത്. സുരേഷ് ഗട്ടിജെയുടെ ബന്ധുവാണ് വിവാഹിതരായത്. ബി.ജെ.പി. എം.എല്‍.എ.യുടെ അടുത്ത അനുയായിയാണ് സുരേഷ് ഗട്ടിജെ. ഇയാളുടെ ബന്ധുവാണ് അടുത്തിടെ വിവാഹിതരായത്.
മതം മാറിയുള്ള വിവാഹത്തെ പിന്തുണച്ചതിനാണ് രണ്ട് യുവാക്കളെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നു എന്നാണു പരാതിയില്‍ പറയുന്നത്. യുവാക്കളെ നഗ്നരാക്കി നിര്‍ത്തിയതിനുശേഷം ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് കൈക്കും കാലിനും സ്വകാര്യഭാഗങ്ങളിലും ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യം.
–
Leave a Reply