Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും യൂട്യൂബ് വീഡിയോ കാണുവാനുള്ള സംവിധാനം ഗൂഗിള്‍ ഇന്ത്യയില്‍ ഒരുക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകളും ടാബ്ലറ്റുകളും ഉപയോഗിക്കുന്നവര്‍ക്ക് യുട്യൂബ് ആപ്ലിക്കേഷന്‍ വഴിയാണ് ഓഫ്‌ലൈനായി വീഡിയോ കാണാനാവുക.വേഗത കുറവുള്ള കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്രദമാകും. വീഡിയോകള്‍ ഇടവേളക്കുശേഷം വീണ്ടും കാണുമ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമായി വരികയുമില്ല. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് പേര്‍ക്ക് ഗൂഗിളിന്റെ തീരുമാനം ഗുണകരമാകും. 40 ശതമാനം യൂട്യൂബ് ഉപയോക്താക്കളും മൊബൈല്‍ സേവനമാണ് ഉപയോഗിക്കുന്നത്. മുമ്പ് ഡോകോമോ യുമായി ചേര്‍ന്ന് ഗൂഗിള്‍ ‘യൂട്യൂബ് റീചാര്‍ജ്ജ്’ എന്ന സേവനം ഒരുക്കിയിരുന്നു.
Leave a Reply