Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി ഇന്റര്‍നെറ്റ് ഇല്ലെങ്കിലും യൂട്യൂബില്‍ വീഡിയോ കാണാം.വീഡിയോകള്‍ കാണുന്നതിനു വേണ്ടി വാച്ച് ലേറ്റര്‍ എന്നൊരു സംഗതി യൂട്യൂബില്‍ ഉണ്ടെങ്കിലും നെറ്റ് ഇല്ലാതെ അത്തരം വീഡിയോകള്‍ കാണുന്നതും പ്രയാസമാണ്. ഈ പ്രയാസം മാറ്റാൻ വേണ്ടി യൂട്യൂബ് മുന്നിട്ടിറങ്ങി ഒരു മാർഗം കണ്ടെത്തിയിരിക്കുന്നു.നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും സുഗമമായി യൂ ട്യൂബ് കാണാനുള്ള സൗകര്യം ലഭിക്കാന്‍ നമ്മള്‍ ചെയ്യേണ്ടത് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക മാത്രമാണ്.ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിങ്ങള്‍ ചെയ്യേണ്ടത് കാണേണ്ട വീഡിയോകള്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ആയിരിക്കുമ്പോള്‍ ഈ ആപ്ലിക്കേഷനില്‍ സെലക്റ്റ് ചെയ്യുക . ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ പോയി കൂളായി നിങ്ങള്‍ക്ക് ആ വീഡിയോകള്‍ കാണാം. ഇങ്ങനെ സെലക്റ്റ് ചെയ്യപ്പെടുന്ന വീഡിയോകള്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് കാഷെകളില്‍ ലഭ്യമാകും. 48 മണിക്കൂര്‍ ആകുന്നതിനു മുന്‍പേ വീഡിയോകള്‍ കണ്ടിരിക്കണം എന്നര്‍ത്ഥം. അതിനു ശേഷം അവ ഡിലീറ്റ് ചെയ്യപ്പെടും.ഇനി നല്ലൊരു വീഡിയോ കാണാതെ പോയി എന്നൊരു വിഷമം വേണ്ട.
Leave a Reply