Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് :മരിച്ച വൈഎസ് ആർ കോണ്‍ഗ്രസ്സ് സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. സീമാന്ത്രയിലെ വൈഎസ് ആർ കോണ്‍ഗ്രസ്സ് സ്ഥാനാർഥിയായ ശോഭ നാഗ റെഡ്ഡിയാണ് 17,928 വോട്ടിൻറെ ഭൂരിപക്ഷത്തിൽ എതിർ സ്ഥാനാർഥിയെ തോൽപ്പിച്ചത്. ഈ വിജയം നേടുന്നതിനു മുമ്പേ സ്ഥാനാർഥി മരണപ്പെട്ടു കഴിഞ്ഞിരുന്നു.ഏപ്രിൽ 28 ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ അപകടത്തിലാണ് ശോഭ നാഗ റെഡി മരണപ്പെട്ടത്.സീമാന്ത്രയിൽ ആകെയുള്ള 175 സീറ്റുകളിൽ 67 എണ്ണമാണ് വൈഎസ് ആർ കോണ്‍ഗ്രസ്സിന് ലഭിച്ചത്. വൈഎസ് ആർ കോണ്‍ഗ്രസ്സിൻറെ പ്രധാന ശത്രുവായ ടിഡിപി യുടെ ജി.പ്രഭാകർ റെഡ്ഡിയെ തോൽപ്പിച്ചാണ് ശോഭ നാഗ റെഡ്ഡി വൻ വിജയം നേടിയത്.
Leave a Reply