Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 24, 2024 11:29 pm

Menu

Published on December 24, 2014 at 4:49 pm

രഞ്ജി ട്രോഫി മത്സരത്തിനിടെ കളി കാണാനെത്തിയ യുവാവിനെ യൂസഫ്‌ പത്താന്‍ മര്‍ദ്ദിച്ചു

yusuf-pathan-slaps-spectator-during-ranji-trophy-match

വഡോദര: രഞ്ജി ട്രോഫി മത്സരത്തിനിടെ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ കളി കാണാനെത്തിയ യുവാവിനെ മർദ്ദിച്ചതായി റിപ്പോർട്ട്. വഡോദരയിലെ റിലയൻസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കാശ്മീർ-ബറോഡ മത്സരത്തിനിടെയായിരുന്നു സംഭവം നടന്നത്.ബാറ്റ് ചെയ്യുമ്പോൾ യുവാവ് പറഞ്ഞ മോശം കമൻറുകളാണ് യൂസഫിനെ പ്രകോപിതനാക്കിയത്. മത്സരത്തിന് ശേഷം യുവാവിനെ ഡ്രെസ്സിംഗ് റൂമിലേക്ക് വിളിച്ചു വരുത്തിയാണ് മർദ്ദിച്ചത്. വിവരമറിഞ്ഞ് റൂമിലെത്തിയ സഹോദരൻ ഇർഫാൻ പത്താനാണ് രംഗം ശാന്തമാക്കിയത്.എന്തായാലും അടിപിടി സംഭവം മാച്ച് റഫറി ബിസിസിഐക്ക് റിപ്പോര്‍ട്ട് ചെയ്യും. അതിനു ശേഷം യൂസഫ് പത്താനെതിരെ നടപടിയെടുക്കാനാണ് സാധ്യത.

Loading...

Leave a Reply

Your email address will not be published.

More News