Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:48 am

Menu

Published on November 4, 2014 at 10:13 am

കോഴിക്കോട് റസ്‌റ്റോറൻറ് ആക്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ

yuva-morcha-leader-arrested-for-attack-on-restaurant

കോഴിക്കോട്: കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് ആക്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. യുവമോര്‍ച്ചാ സസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. പ്രകാശ് ബാബുവാണ് അറസ്റ്റിലായത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്നലെ രാത്രി 7.45നാണ് പ്രത്യേകാന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. വടകര റെയില്‍വേസ്റ്റേഷനില്‍ നിന്ന് പ്രകാശ് ബാബു തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പോകുന്നുവെന്ന് പൊലിസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രകാശ്ബാബുവിന്റെ മൊബൈലിന്റെ ടവര്‍ലൊക്കേഷൻ പോലീസ് പരിശോധിച്ചു. ഇതിനെ പിന്തുടർന്നെത്തിയാണ് ഇയാളെ തിരൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി തന്നെ ഇയാളെ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ചക്കാരുടെ എണ്ണം മൂന്നായി. പോലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നടക്കുന്ന അനാശാസ്യത്തിന്റെ ദൃശ്യങ്ങള്‍ ജയ്ഹിന്ദ്‌ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് 23 ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡൗണ്‍ ടൗണ്‍ ആക്രമിച്ചത്‌.

Loading...

Leave a Reply

Your email address will not be published.

More News