Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഹർഭജൻ സിംഗിനു പിന്നാലെ ക്രിക്കറ്റ് ലോകത്തുനിന്നും മറ്റൊരു താരവിവാഹം കൂടി. മറ്റാരുമല്ല യുവരാജ് സിംഗും ബോളിവുഡ് താരം ഹസല്‍ കീച്ചുമായുള്ള വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ഇരുവരും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ തയ്യാറായിരുന്നില്ല. പക്ഷ, വിവാഹം വൈകാതെ ഉണ്ടാകുമെന്ന് യുവരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.ഹര്‍ഭജന്‍ സിംഗിന്റെ വിവാഹത്തിന് യുവരാജ് സിംഗും ഹസല്‍ കീച്ചും ഒരുമിച്ച് പങ്കെടുത്തതാണ് പുതിയ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. ഡിസംബര്‍ 13-ന് തന്റെ 34-ആം പിറന്നാളില്‍ വിവാഹിതനാകാനായിരുന്നു യുവരാജും ഹസലും തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് വിവാഹം നീട്ടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രമുഖ ബ്രിട്ടീഷ് മോഡലും കൂടിയായ കീച്ച് ഹിന്ദിയില്‍ ബോഡിഗാര്‍ഡ്, മാക്‌സിമം എന്നീ ചിത്രങ്ങളിലും തമിഴില്‍ ബില്ലയിലും അഭിനയിച്ചിട്ടുണ്ട്.
Leave a Reply