Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് അടക്കമുള്ള സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ഈയിടെ നിരവധി പേര്‍ തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് വീണ്ടുമൊരു നായിക എത്തിയിരിക്കുകയാണ്.
അസ്‌കര്‍ 2 എന്ന ചിത്രത്തില്‍ അഭിനയിച്ച നടി സറീന്‍ഖാനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഏറ്റവും സന്തോഷത്തോടെയാണ് അസ്‌കര്‍ 2 എന്ന ചിത്രത്തില്‍ അഭിനയിക്കാനായി പോയതെന്നും ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും നല്ല പ്രതീക്ഷയുണ്ടായിരുന്നുവെന്നും സറീന്‍ഖാന്‍ പറയുന്നു.
എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്തോറും അണിയറ പ്രവര്‍ത്തകരുടെ സ്വഭാവം മോശമാകുകയായിരുന്നു. ചിത്രീകരണം ഓരോ ദിവസവും പുരോഗമിക്കുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുവരികയായിരുന്നു. അണിയറ പ്രവര്‍ത്തകരുടെ തനിസ്വഭാവം താന്‍ മനസ്സിലാക്കിത്തുടങ്ങിയെന്നും സറീന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.
എന്തിനാണ് നല്ലൊരു കഥയെയും കഥാപാത്രത്തെയും ഗ്ലാമറില്‍ മുക്കുന്നതെന്ന് താന്‍ അവരോട് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. അക്ഷരാര്‍ഥത്തില്‍ ഈ ഷൂട്ടിങ് കൊണ്ട് മേനിപ്രദര്‍ശനം മാത്രമാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് അധികം വൈകാതെ തനിക്കു മനസ്സിലായെന്നും ശരിക്കും എന്താണ് സിനിമയില്‍ വേണ്ടത് എന്നതിനെക്കുറിച്ചുപോലും അണിയറ പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.
ചിത്രീകരണത്തിനിടെ തനിക്ക് മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടായി. ആ സിനിമ ഉപേക്ഷിച്ചാലോ എന്നുപോലും ആലോചിച്ചിരുന്നു. എന്നാല്‍ അതുമൂലം നിര്‍മ്മാതാവിനുണ്ടാക്കുന്ന ഭീമമായ നഷ്ടത്തെക്കുറിച്ചോര്‍ത്തപ്പോള്‍ പകുതിയ്ക്കുവെച്ച് പിന്‍മാറുന്നത് ശരിയല്ലെന്നു തോന്നി അതുകൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിച്ചതെന്നു പറഞ്ഞ സറീന്‍ഖാന്‍ ഇതെല്ലാം ക്ഷമിച്ച തന്നെ ഫൈനല്‍ സ്‌ക്രീനിങ്ങിനുപോലും അവര്‍ ക്ഷണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
റിലീസിന് മുന്‍പ് താന്‍ സിനിമ കാണാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും സറീന്‍ഖാന്‍ പറയുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ തന്റെ അനുമതിയില്ലാതെ ദൈര്‍ഘ്യം കൂട്ടിയാണ് സിനിമയില്‍ കാണിച്ചതെന്നും അവര്‍ ആരോപിച്ചു. ഡല്‍ഹിയിലെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇറങ്ങിപോയതും ഇതുകൊണ്ടാണെന്നും താരം വ്യക്തമാക്കി.
Leave a Reply