Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 2:50 am

Menu

Published on January 16, 2014 at 4:00 pm

  • Share this Video

പി സി ജോർജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും കൂട്ടുകാരും മദ്യപിച്ചെത്തി നടു റോഡിൽ അഴിഞ്ഞാടി….

തിരുവനന്തപുരം: എല്ലാവരേയും കുറ്റം പറഞ്ഞു നടക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ പി.സി. ജോര്‍ജ് സ്വന്തം സെക്രട്ടറി സണ്ണിയുടെ മകന്‍ കാണിക്കുന്ന വിക്രിയകള്‍ ഒന്നും കാണുന്നില്ലേ. വഴുതക്കാട് വച്ച് ബില്‍ജിന്‍ തോമസും സുഹൃത്തുക്കളും യാത്ര ചെയ്തിരുന്ന കെഎല്‍-01- BK-900 നമ്പറുള്ള ഓഡി കാറിനു സൈഡ് കൊടുത്തില്ലെന്നു ചൂണ്ടിക്കാട്ടി കെ.എല്‍. 05-AA-7860 എന്ന ടാറ്റ നാനോ കാറില്‍ സഞ്ചരിച്ച കുടുംബത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രാജ് ടിവിയില്‍ ജോലി ചെയ്യുന്ന സന്ദേശ്, ഭാര്യ ദിവ്യ, ഇവരുടെ അഞ്ചു വയസുള്ള മകന്‍ എന്നിവരെയാണു ബില്‍ജിന്‍ തോമസ് മര്‍ദ്ദിച്ചത് . നാട്ടുകാര്‍ എത്തിയാണു കുടുംബത്തെ മര്‍ദ്ദനത്തില്‍ നിന്നു രക്ഷിച്ചത്. കാറില്‍ നിന്നു മദ്യകുപ്പികള്‍ കണ്ടെടുത്തു. മ്യൂസിയം പൊലീസ് കേസെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

More Videos