എം ജയചന്ദ്രൻറെ ഒരു മഴപ്പാട്ട് കൂടെ
പാട്ടില്‍ ഒരു പെരുമഴതീര്‍ക്കുന്ന സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. മഴമുകിലേ..മഴമുകിലേ, പെരുമഴക്കാലം, അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു എന്നി പ്രണയവും വിരഹവും വാത്സല്യവുമെല്ലാം ജയചന്ദന്റെ ഈണത്തില്‍ മഴയായി പെയ്തു. ഇപ്പോഴിതാ, പട്ടം പോലെ എന്ന ചിത്രത്തിന് വേണ്ടി വീണ്ടുമൊരു മഴപ്പാട്ട്. ദുല്‍ഖര്‍ സല്‍മാനും പുതുമുഖ നായിക മാളവികയും ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തില്‍ 'മഴ തൂമഴയേ..' എന്ന് തുടങ്ങുന്ന ഗാനമാണ് എം ജയചന്ദ്രന്റെ അടുത്ത മഴപ്പാട്ട്. സന്തോഷ് വര്‍മയുടെ വരികള്‍ക്കാണ് ജയചന്ദ്രന്‍ ഈണം പകര്‍ന്നത്. തമിഴ് പശ്ചാത്തലത്തിലുള്ള ഈ മഴഗാനം ദുല്‍ഖറിന്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.


















Leave a Reply