ഹോ..!! ദിലീപിന്റെ കണ്ണീരുമായി രാമലീലയുടെ രണ്ടാം ടീസര്‍!! Volume കൂട്ടാൻ മറക്കല്ലേ…
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ പ്രതിസന്ധിയിലായിരിക്കുന്ന ദിലീപ് ചിത്രം രാമലീലയുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമ നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തെ വമ്പന്‍ റിലീസുകളില്‍ ഒന്നായിരുന്നു രാമലീല. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. ജൂലൈ 21ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ റിലീസ് നീട്ടിവച്ചതായി സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ രണ്ടാം ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രാമലീലയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന വീഡിയോക്ക് ആദ്യ മണിക്കൂറുകളില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപിനൊപ്പം മുകേഷും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ജനപ്രിയ നായകന്‍ എന്ന ടാഗ്‌ലൈനിനൊപ്പം തന്നെയാണ് ദിലീപിനെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ രാമലീലയുടെ റിലീസിന് ഒരു തടസ്സവുമില്ലെന്ന് എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്ക്) പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ വേണ്ടി നിര്‍മാതാക്കള്‍ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാല്‍ അതിന്വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ മാത്രമല്ല, നൂറിലധികം ആളുകളുടെ പ്രയത്‌നമാണ് ഈ സിനിമയെന്നും നടന്മാരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നോക്കിയല്ല മലയാളികള്‍ സിനിമ കാണുന്നതെന്നും രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു. എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ ഈ ദിലീപ് ചിത്രം പ്രേക്ഷകര്‍ എങ്ങിനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
Leave a Reply