Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 3:59 pm

Menu

Published on November 20, 2013 at 10:21 am

  • Share this Video

എടിഎം കൗണ്ടറില്‍ മലയാളി യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമം

ബാംഗ്ലൂർ : എടിഎം കൗണ്ടറില്‍ പണാപഹരണ ശ്രമത്തിനിടെ മലയാളി യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമം. ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതി ഉദയ് എന്ന 38-കാരിക്കാണ് അതിക്രൂരമായ വെട്ടേറ്റത്. ഇന്നലെ രാവിലെ ഏഴ് മണിക്ക് ഉസ്‌ലൂര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനു സമീപമുള്ള കോര്‍പ്പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ കയറിപ്പോഴായിരുന്നു സംഭവം. പണം പിൻവലിക്കുന്നതിനിടെ അകത്തു കയറിയ അക്രമി വടിവാള്‍ കാട്ടിയതിനു ശേഷം ജ്യോതിയോട് പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതിരുന്ന ജ്യോതിയെ അതിക്രൂരമായാണ് അക്രമി നേരിട്ടത്. വിടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവഗുരുതരമാണ്. എടിഎം കൗണ്ടറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

More Videos