Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ഒറ്റ നോട്ടത്തിൽ
* കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക സഹായമായി 150 കോടി
* കൊച്ചി ബിനാലെക്ക് രണ്ടു കോടി
* ഇരിങ്ങാലക്കുടയില്‍ അന്താരാഷ്ട്ര പൈതൃക കലാനിലയം
* പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് 10 കോടി
* കയര്‍ വ്യവസായത്തിന് 116 കോടി
* കോഴിക്കോട് മുക്കത്ത് സര്‍ക്കാര്‍ ഭൂമിയില്‍ പോളി ടെക്നിക് കോളജ്
* അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം; അഞ്ചു നഗരങ്ങളില്‍ രാത്രികാല വാസ കേന്ദ്രങ്ങള്‍
* പതിനായിരം വിദ്യാര്‍ഥികള്‍ക്ക് റാസ്ബറി പൈ കമ്പ്യൂട്ടറുകള്‍
* തിരുവനന്തപുരം-ചെങ്ങന്നൂര്‍-ഹരിപ്പാട് റൂട്ടില്‍ സബര്‍ബണ്‍ ട്രെയ്ന്‍ പദ്ധതി
* ഐ.ടി പാര്‍ക് വികസനത്തിന് 134 കോടി
* 1977 ജനുവരിക്ക് മുമ്പുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ ഊര്‍ജിത ശ്രമം
* യുവ സംരംഭകള്‍ക്ക് നൂതന ആശയങ്ങള്‍ക്ക് പ്രാരംഭ സഹായം എന്ന പദ്ധതിക്ക് അഞ്ചു കോടി
* ഗ്രീന്‍ഫിനാന്‍സ് പദ്ധതിക്ക് നൂറുകോടി രൂപ
* ഇ-ഗവേണ്‍സ് വഴി 400 പുതിയ സേവനങ്ങള്‍ ലഭ്യമാക്കും. കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങും
* പാലുല്‍പാദനത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 47 ശതമാനം അധിക തുക
* കാറ്റില്‍ നിന്നുള്ള വൈദ്യുതി 100 മെഗാവാട്ട് ആയി വര്‍ധിപ്പിക്കും
* നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ ചികില്‍സാ സഹായം
* അനാഥബാല്യങ്ങള്‍ക്കായി പദ്ധതി
* ജലസംരക്ഷണത്തിനായി മഴക്കുഴികള്‍, ജലസംഭരണികള്‍ നിര്‍മ്മിമ്മിക്കുന്നതിനായി പദ്ധതി
* ശുദ്ധജല സംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും 774 കോടി രൂപ
* സംരംഭകരായ വിദ്യാര്‍ഥിനികള്‍ക്ക് യുവ പ്രതിഭാ പുരസ്കാരം
* ദീര്‍ഘകാല വായ്പക്ക് 50 ശതമാനം സബ്സിഡി
* കര്‍ഷകര്‍ക്ക് വരുമാന ഉറപ്പ് പദ്ധതിക്ക് 50 കോടി രൂപ
* ഗ്രാമീണ മേഖലയില്‍ 1000കിലോമീറ്റര്‍ പുതിയ റോഡ്
* ഇ-ഗവേണ്‍സില്‍ കൂടതല്‍ സേവനങ്ങള്‍
* കുളമ്പുരോഗത്തിനും പരിശോധനക്കുമായി 9.19 കോടി രൂപ
* കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി
* കാര്‍ഷിക സഹകരണ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കും
* 2 ഹെക്ടര്‍ താഴെ കൃഷിഭൂമി ഉള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ്
* ഹൈടെക് കൃഷിക്ക് 90 ശതമാനം വരെ പലിശ രഹിത വായ്പ
* പോളി ഹൗസ് കൃഷിക്ക് 90 ശതമാനം വായ്പ
* മല്‍സ്യ തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ
* മല്‍സ്യ മേഖലയുടെ വികസനത്തിന് 30 കോടി
* മില്‍മ മാതൃകയില്‍ കാര്‍ഷിക സഹകരണ സംഘങ്ങള്‍
* മികച്ച വ്യവസായ ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ പുരസ്കാരം
* സ്വയം സംരംഭകരായ കോളജു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് അഞ്ചു ശതമാനം ഗ്രേസ്മാര്‍ക്ക്.
* വനിതാ സംരഭകര്‍ക്ക് സൗജന്യ പരിശീലനം
* വനിതകള്‍ക്ക് 80 ശതമാനം വരെ വായ്പ
* സ്വയം സംരഭക പദ്ധതികള്‍ക്ക് വനിതകള്‍ക്ക് കൂടുതല്‍ സംവിധനം.
* വനിതാ സ്വയം സംരഭക പദ്ധതിക്ക് പ്രത്യേക ആനുകൂല്യം
* അടിസ്ഥാന സൗകര്യ വികസനത്തിന് 1225 കോടി രൂപ
* ചെറുകിട കര്‍ഷക കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്ക് ലാപ്ടോപ്
* 25 നാണ്യവിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പെടുത്തും
* 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് വന്‍ ആനുകൂല്യം
* കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കും
* വായ്പ അടക്കമുള്ള സൗകര്യങ്ങള്‍ക്ക് അഗ്രികാര്‍ഡ് അടിസ്ഥാന രേഖ
* സംസ്ഥാനത്തെ ഹൈ ടെക് കാര്‍ഷിക സംസ്ഥാനമക്കും
Leave a Reply