Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2024 8:55 am

Menu

Published on June 10, 2020 at 12:21 pm

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2.7 ലക്ഷം കടന്നു

india-registers-274-covid-19-deaths

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9985 കോവിഡ് കേസുകളും 279 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രാജ്യത്ത് 9000 ത്തില്‍ അധികം കേസുകള്‍ രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതര്‍ 276583 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 24 മണിക്കൂറിനിടയില്‍ 279 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണങ്ങള്‍ 7745 ആയി ഉയര്‍ന്നു. 133632 സജ്ജീവ രോഗികളാണ് രാജ്യത്തുള്ളത്. 135206 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. 90,787 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. 42,638 പേര്‍ ഇതിനകം രോഗമുക്തരായി. മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 2,259 പേര്‍ക്കു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 120 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3289 ആയി.

മുംബൈയില്‍ 51,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1760 രോഗികള്‍ മരിച്ചു. ഇതോടെ കോവിഡ് വ്യാപനത്തില്‍ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മുംബൈ മറികടന്നു. നിലവില്‍ വുഹാനെക്കാള്‍ 700 കോവിഡ് കേസുകള്‍ മുംബൈയില്‍ അധികമാണ്. 3,869 മരണങ്ങളുള്‍പ്പെടെ 50,333 കോവിഡ് കേസുകളാണു വുഹാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 34914 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാടാണ് രാജ്യത്ത് രണ്ടാം സ്ഥാനത്ത്. 307 മരണങ്ങളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 18325 പേര്‍ ഇതുവരെ രോഗമുക്തരായി. ഡല്‍ഹി 31309, ഗുജറാത്ത് 21014, ഉത്തര്‍പ്രദേശ് 11335, രാജസ്ഥാന്‍ 11245 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകള്‍.

Loading...

Leave a Reply

Your email address will not be published.

More News