Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2024 2:50 pm

Menu

Published on June 23, 2020 at 6:36 pm

ഇന്ന് 60 പേർക്ക് രോഗമുക്തി ; 141 പേര്‍ക്കു കൂടി കോവിഡ്

today-covid-updates-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇന്ന് ഒരാള്‍ കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്.

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. ഒ മ്പതുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവര്‍: ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1.

Loading...

Leave a Reply

Your email address will not be published.

More News