Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2024 8:16 am

Menu

Published on June 19, 2020 at 3:39 pm

5000 രൂപയിൽ കൂടുതൽ എടിഎമ്മിൽ നിന്ന് പിൻവലിച്ചാൽ ഫീസ് ഈടാക്കും..

rbi-committee-on-atms-mooted-charging-customers-for-withdrawals-above-%e2%82%b95000

എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് വി.ജി കണ്ണന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News