Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:11 am

Menu

Published on January 24, 2014 at 10:56 am

സംസ്ഥാന ബജറ്റ് – ഒറ്റ നോട്ടത്തിൽ

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d

ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ഒറ്റ നോട്ടത്തിൽ

* കെ.എസ്.ആര്‍.ടി.സിക്ക് പ്രത്യേക സഹായമായി 150 കോടി

* കൊച്ചി ബിനാലെക്ക് രണ്ടു കോടി

* ഇരിങ്ങാലക്കുടയില്‍ അന്താരാഷ്ട്ര പൈതൃക കലാനിലയം

* പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് 10 കോടി

* കയര്‍ വ്യവസായത്തിന് 116 കോടി

* കോഴിക്കോട് മുക്കത്ത് സര്‍ക്കാര്‍ ഭൂമിയില്‍ പോളി ടെക്നിക് കോളജ്

* അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം; അഞ്ചു നഗരങ്ങളില്‍ രാത്രികാല വാസ കേന്ദ്രങ്ങള്‍

* പതിനായിരം വിദ്യാര്‍ഥികള്‍ക്ക് റാസ്ബറി പൈ കമ്പ്യൂട്ടറുകള്‍

* തിരുവനന്തപുരം-ചെങ്ങന്നൂര്‍-ഹരിപ്പാട് റൂട്ടില്‍ സബര്‍ബണ്‍ ട്രെയ്ന്‍ പദ്ധതി

* ഐ.ടി പാര്‍ക് വികസനത്തിന് 134 കോടി

* 1977 ജനുവരിക്ക് മുമ്പുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ ഊര്‍ജിത ശ്രമം

* യുവ സംരംഭകള്‍ക്ക് നൂതന ആശയങ്ങള്‍ക്ക് പ്രാരംഭ സഹായം എന്ന പദ്ധതിക്ക് അഞ്ചു കോടി

* ഗ്രീന്‍ഫിനാന്‍സ് പദ്ധതിക്ക് നൂറുകോടി രൂപ

* ഇ-ഗവേണ്‍സ് വഴി 400 പുതിയ സേവനങ്ങള്‍ ലഭ്യമാക്കും. കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങും

* പാലുല്‍പാദനത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 47 ശതമാനം അധിക തുക

* കാറ്റില്‍ നിന്നുള്ള വൈദ്യുതി 100 മെഗാവാട്ട് ആയി വര്‍ധിപ്പിക്കും

* നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ ചികില്‍സാ സഹായം

* അനാഥബാല്യങ്ങള്‍ക്കായി പദ്ധതി

* ജലസംരക്ഷണത്തിനായി മഴക്കുഴികള്‍, ജലസംഭരണികള്‍ നിര്‍മ്മിമ്മിക്കുന്നതിനായി പദ്ധതി

* ശുദ്ധജല സംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും 774 കോടി രൂപ

* സംരംഭകരായ വിദ്യാര്‍ഥിനികള്‍ക്ക് യുവ പ്രതിഭാ പുരസ്കാരം

* ദീര്‍ഘകാല വായ്പക്ക് 50 ശതമാനം സബ്സിഡി

* കര്‍ഷകര്‍ക്ക് വരുമാന ഉറപ്പ് പദ്ധതിക്ക് 50 കോടി രൂപ

* ഗ്രാമീണ മേഖലയില്‍ 1000കിലോമീറ്റര്‍ പുതിയ റോഡ്

* ഇ-ഗവേണ്‍സില്‍ കൂടതല്‍ സേവനങ്ങള്‍

* കുളമ്പുരോഗത്തിനും പരിശോധനക്കുമായി 9.19 കോടി രൂപ

* കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷുറന്‍സ് പദ്ധതി

* കാര്‍ഷിക സഹകരണ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കും

* 2 ഹെക്ടര്‍ താഴെ കൃഷിഭൂമി ഉള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ്

* ഹൈടെക് കൃഷിക്ക് 90 ശതമാനം വരെ പലിശ രഹിത വായ്പ

* പോളി ഹൗസ് കൃഷിക്ക് 90 ശതമാനം വായ്പ

* മല്‍സ്യ തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ

* മല്‍സ്യ മേഖലയുടെ വികസനത്തിന് 30 കോടി

* മില്‍മ മാതൃകയില്‍ കാര്‍ഷിക സഹകരണ സംഘങ്ങള്‍

* മികച്ച വ്യവസായ ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ പുരസ്കാരം

* സ്വയം സംരംഭകരായ കോളജു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് അഞ്ചു ശതമാനം ഗ്രേസ്മാര്‍ക്ക്.

* വനിതാ സംരഭകര്‍ക്ക് സൗജന്യ പരിശീലനം

* വനിതകള്‍ക്ക് 80 ശതമാനം വരെ വായ്പ

* സ്വയം സംരഭക പദ്ധതികള്‍ക്ക് വനിതകള്‍ക്ക് കൂടുതല്‍ സംവിധനം.

* വനിതാ സ്വയം സംരഭക പദ്ധതിക്ക് പ്രത്യേക ആനുകൂല്യം

* അടിസ്ഥാന സൗകര്യ വികസനത്തിന് 1225 കോടി രൂപ

* ചെറുകിട കര്‍ഷക കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്ക് ലാപ്ടോപ്

* 25 നാണ്യവിളകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പെടുത്തും

* 2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് വന്‍ ആനുകൂല്യം

* കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കും

* വായ്പ അടക്കമുള്ള സൗകര്യങ്ങള്‍ക്ക് അഗ്രികാര്‍ഡ് അടിസ്ഥാന രേഖ

* സംസ്ഥാനത്തെ ഹൈ ടെക് കാര്‍ഷിക സംസ്ഥാനമക്കും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News