Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 4:23 pm

Menu

Published on March 13, 2014 at 11:03 am

ദേവയാനിക്കെതിരെയുള്ള കേസ് അമേരിക്ക തള്ളി

%e2%80%8bdevyani-khobragade-wins-dismissal-of-indictment

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡേക്കെതിരെയുള്ള കേസ് അമേരിക്കന്‍ കോടതി തള്ളി.അറസ്റ്റ് ചെയ്യുമ്പോള്‍ ദേവയാനിയ്ക്ക് നയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.വീട്ടുജോലിക്കാരുടെ പാസ്‌പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു ദേവയാനിയ്ക്ക് എതിരായ കുറ്റം.ദേവയാനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് നിലനില്‍ക്കില്ലെന്നും മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതി ജഡ്ജി ശിര ഷിന്‍ഡിലിന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. ജനവരി എട്ട് വൈകുന്നേരം 5.47 മുതല്‍ ദേവയാനിക്ക് പൂര്‍ണനയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്ന് 14 പേജുള്ള വിധിന്യായത്തില്‍ പറയുന്നു. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ ദേവയാനിക്ക് നയതന്ത്രപരിരക്ഷയില്ലായിരുന്നുവെങ്കിലും ജനവരി ഒമ്പതിന് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദേവയാനിക്ക് പൂര്‍ണ നയതന്ത്രപരിരക്ഷയുണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. വീട്ടുജോലിക്കാരിയുടെ വിസയ്ക്കുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ദേവയാനിയെ അറസ്റ്റ് ചെയ്തത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പോലും വിള്ളലുണ്ടാക്കിയിരുന്നു. തനിക്ക് നയതന്ത്രപരിരക്ഷയുണ്ടായിരുന്നുവെന്ന് കോടതിയില്‍ തെളിയിക്കാന്‍ ദേവയാനിക്ക് കഴിഞ്ഞതാണ് നിര്‍ണായകമായത്. എന്നാല്‍ ദേവയാനി മുന്‍ നയതന്ത്രജ്ഞയാണെന്നും നിലവില്‍ നയതന്ത്രപരിരക്ഷയില്ലെന്നുമായിരുന്നു യു.എസ് അറ്റോര്‍ണിയുടെ നിലപാട്. വിധി അനുകൂലമായെങ്കിലും ദേവയാനി ഇനി അമേരിക്കയിലെത്തിയാല്‍ അവര്‍ക്കെതിരെ പുതിയ കേസ് ചുമത്താന്‍ തടസ്സങ്ങളില്ലെന്നിരിക്കെ ഇനി അവര്‍ അമേരിക്കയിലേക്ക് തിരിച്ചുപോകുമോ എന്ന് വ്യക്തമല്ല. 39 കാരിയായ ഖോബ്രഗഡയെ കഴിഞ്ഞ ഡിസംബര്‍ 12 നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ദേവയാനിക്ക് നയതന്ത്രപരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ അവരെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News