Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:19 pm

Menu

Published on October 9, 2014 at 1:13 pm

പട്ടാളക്കാർ തീകൊളുത്തിയ പതിനൊന്നുകാരൻ മരിച്ചു

11-year-old-boy-set-on-fire-in-military-area-dies

ഹൈദരാബാദ്:മെഹ്ദിപട്ടണത്തിലെ പട്ടാളക്യാമ്പിനടുത്ത് വെച്ച് ഒരുസംഘം പട്ടാളക്കാര്‍ ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ മുസ്തഫയെന്ന പതിനൊന്നുകാരന്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 നായിരുന്നു ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കുട്ടിയെ മെഹ്ദിപട്ടണത്ത് കണ്ടത്തെിയത്. ഉടന്‍തന്നെ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.സമീപത്ത് നിന്ന് മണ്ണെണ്ണക്കുപ്പിയും തീപ്പെട്ടിക്കൊള്ളികളും മറ്റും കണ്ടെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം പോലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോൾ ട്ടാള യൂണിഫോമിട്ട ഒരു സംഘമാണ് തന്നെ ആക്രമിച്ചതെന്ന് കുട്ടി മൊഴി നൽകി. സംഘത്തില്‍ എത്രപേരുണ്ടെന്നോ അവര്‍ പട്ടാളക്കാരാണോ എന്ന് ഇതുവരെ വ്യക്തമല്ല. കുട്ടിയെ മെഹ്ദിപട്ടണത്തെ ഗാരിസണ്‍ പ്രദേശത്തെ പട്ടാളക്യാമ്പിന് സമീപത്ത് വെച്ചായിരുന്നു കണ്ടെത്തിയിരുന്നത്. ഇത് സംശയം വർദ്ധിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News