Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 6:29 pm

Menu

Published on February 10, 2014 at 12:48 pm

ഒഡിഷയില്‍ ബോട്ട് മുങ്ങി 12 മരണം

12-dead-as-boat-capsizes-in-odisha

സമ്പാല്‍പ്പൂര്‍ : ഒഡിഷയില്‍ ബോട്ട് മുങ്ങി 12 പേര്‍ മരിച്ചു. ഇരുപതുപേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒഡീഷയിലെ സാമ്പല്‍പുരിലെ ഹിരാക്കുഡ് റിസര്‍വോയറിലാണ് അപകടം ഉണ്ടായത്. അപകടസമയത്ത് ബോട്ടില്‍ നൂറുപേരുണ്ടായിരുന്നു. സമ്പാല്‍പ്പൂരിലെ ലയണ്‍സ് ക്ലബ്ബിലെ അംഗങ്ങളും കുടുംബവും സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മഹാനദിയില്‍ നിന്നും പതിനാറിലേറെ പേരുടെ മൃതദഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും ബര്‍ളയിലെ വിഎസ്എസ് മെഡിക്കല്‍ കോളജ് ആശുപത്രി സാമ്പല്‍പുരിലെ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News