Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തൊടുപുഴ ന്യൂമാന്‍കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിൻറെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് ശിക്ഷ വിധിക്കുന്നത് ഈ മാസം 8 ലേക്ക് നീട്ടി. കേസില്‍ കുറ്റക്കാരായ 13 പ്രതികള്‍ക്കും വിധിയുടെ പകര്‍പ്പ് നല്‍കാനുള്ള കാലതാമസമാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റിവെയ്ക്കാൻ കാരണം. വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷാവിധി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നും മറ്റ് തീവ്രവാദ സംഭവങ്ങളേപ്പോലെ ഈ സംഭവത്തെ കാണരുതെന്നും ഒരു വ്യക്തിക്കെതിരെയുള്ള ആക്രമണമായി വേണം ഇതിനെ കാണാനെന്നും പ്രതിഭാഗം വാദിച്ചു. യാതൊരു പശ്ചാത്താപവും കാണിക്കാത്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2010 ജൂലൈ 4 നായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം വിഭാഗം തലവനായ പ്രൊഫ:ടി.ജെ ജോസഫിന്റെ വലതു കൈപ്പത്തി ഏഴംഗ പോപ്പുലർ ഫ്രെണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. ബികോം രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെ ഇൻറേണൽ പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യപേപ്പറിൽ മതസ്പർദ്ധ വളർത്തുന്ന ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.