Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിദേശ വെബ്‌സൈറ്റുകളില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പണി പിന്നാലെ വരുന്നു. ഇനി ഓരോ ഡൗണ്‍ലോഡിങ്ങിനും 15 ശതമാനം നികുതിയായി അടക്കേണ്ടിവരും.ഡിസംബര്‍ ഒന്നു മുതല്‍ ഡൗണ്‍ലോഡുകള്‍ക്ക് പുതിയ നികുതി ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം.സിനിമകള്‍ മാത്രമല്ല പാട്ടുകള്‍, ടെലിവിഷന്‍ ഷോ, ഇ.ബുക്ക് തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കും നികുതി ബാധകമായിരിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നത് വിദേശത്തു നിന്നാണെങ്കില്‍ നികുതി ബാധകമല്ല.
പാട്ടുകള്‍, ഇബുക്ക്, ക്ലൗഡ് സ്‌പേസ് എന്നിവയ്ക്കും നികുതി ബാധകമാകുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റ് ഉപയോഗിക്കുന്ന കസ്റ്റമര്‍ വിദേശത്തുനിന്നാണെങ്കില്‍ നികുതി ബാധകമല്ല. നെറ്റ്ഫ്‌ലിക്‌സ് പോലുള്ള വിദേശ സിനിമാസൈറ്റുകള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആസ്വാദകര്‍ക്കാണ് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകാന്‍ പോകുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.
നിലവില്‍ ഇന്ത്യയിലെ വെബ്‌സൈറ്റുകളില്‍ ഈ സേവന നികുതി നടപ്പാക്കുന്നുണ്ട്. വിദേശ സൈറ്റുകള്‍ക്കും ബാധകമാകുന്ന തരത്തില്‍ ഇതു മാറ്റുകയാണ് സിബിഇസി ലക്ഷ്യമിടുന്നത്.ഡിസംബര്‍ ഒന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ ഡൗണ്‍ലോഡുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. പരസ്യങ്ങള്‍, വെബ് സബ്‌സ്‌ക്രിപ്ഷന്‍, ക്ലൗഡ് ഹോസ്റ്റിങ്, സിനിമ, സംഗീതം, ഇ ബുക്ക്, ഗെയ്മിങ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
Leave a Reply