Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 6:22 am

Menu

Published on August 12, 2014 at 10:30 am

ബാംഗ്ലൂരില്‍ പതിനെട്ടുകാരിയെ അഞ്ച്പേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്തു

18-year-old-gang-raped-by-five-men-in-bangalore

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ പതിനെട്ടുകാരിയെ അഞ്ച് യുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്തു.ബാംഗ്ലൂരിലെ ജെസി നഗര്‍ സ്വദേശിനിയാണ് മാനഭംഗത്തിനിരയായത്. കാമുകന്റെ കൂടെ പോയ പെണ്‍കുട്ടിയെ ഇയാള്‍ തന്ത്രപൂര്‍വ്വം കെണിയില്‍പ്പെടുത്തുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ മറ്റാരുമില്ലാത്ത സ്ഥലത്ത് എത്തിച്ചു. പിന്നീട് മറ്റ് നാലുപേരും യുവാവും യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.ഈ മാസം ഒന്‍പതാം തീയതിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പോലീസ് ഇതിനോടകം തന്നെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട് . പിതാവ് മരിച്ച പെണ്‍കുട്ടി മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News