Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്ന: സരണ്‍ ജില്ലയിലെ ധരംസതിയിലെ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണത്തിലെ വിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 20ആയി.30 തിലേറെ പേര്‍ ആശുപത്രിയിലാണ്.എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായം ഉള്ളവരാണ് കുട്ടികള്‍. വയറുവേദനയും ഛര്‍ദിയുമായാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.പാചകത്തിനുപയോഗിച്ച എണ്ണയാണ് വിഷബാധക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുള്ളതായി വിദ്യാഭ്യാസ മന്ത്രി പി.കെ. ഷാഹി പറഞ്ഞു.മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. രോഷാകുലരായ നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.പ്രതിപക്ഷമായ ബി.ജെ.പിയും ആര്‍.ജെ.ഡിയും സര്‍ക്കാറിനെതിരെ രംഗത്തുവന്നു.നിധീഷ് രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.സാമൂഹിക സുരക്ഷാ പദ്ധതികളില്‍ അഴിമതി നിറഞ്ഞാടുന്ന ബിഹാറില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഉച്ചഭക്ഷണമാണ് പലപ്പോഴും സ്കൂളുകളില്‍ വിളമ്പുന്നത്.സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Leave a Reply