Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2026 2:09 pm

Menu

Published on April 11, 2015 at 9:48 am

ഹെയ്ത്തി തീരത്ത് ബോട്ടു മുങ്ങി ; 21 മരണം

21-dead-in-haiti-boat-accident

പോര്‍ട്ടോ പ്രിന്‍സ്: വടക്കന്‍ ഹെയ്ത്തി തീരത്ത് ബോട്ടു മുങ്ങി 21 പേര്‍ മരിച്ചു. ഹെയ്ത്തിയില്‍നിന്ന് പ്രൊവിഡന്‍ഷ്യല്‍സ് ദ്വീപിലേക്കുപോയ ബോട്ടാണ് മുങ്ങിയത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഹെയ്ത്തിയിലേക്ക് തിരിച്ചുപോരാനൊരുങ്ങവേ ബോട്ട് മണല്‍ത്തിട്ടയിലിടിച്ച് മറിയുകയായിരുന്നു. 50 അഭയാര്‍ഥികളുമായാണ് ബോട്ട് പുറപ്പെട്ടത്. 17 പേരെ കാണാതാവുകയും 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 21 പേരുടെയും മൃതദേഹങ്ങള്‍ ഹെയ്ത്തിയിലെ ബോര്‍ഗ്നെ തീരത്ത് കരയ്ക്കടിയുകയായിരുന്നു.

Loading...

Comments are closed.

More News