Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെതുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിൽ 21 പേർ കൊല്ലപ്പെട്ടു.സംഘര്‍ഷം തുടരുന്ന താഴ്വരയില്‍ ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് ആറുപേരാണ്.ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശനിയാഴ്ചയാണ് കശ്മീരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇയാളുടെ അനുയായികള്‍ അക്രമാസക്തരായതോടെ സുരക്ഷാസേന വെടിവയ്ക്കുകയായിരുന്നു.
കര്‍ഫ്യൂ തുടരുന്നതിനിടെ, ഇന്നലെയും ജമ്മുവില്‍നിന്നുള്ള അമര്‍നാഥ് യാത്ര തടസപ്പെട്ടു. കശ്മീരിലെ ബെയ്സ്ക്യാംപുകളില്‍നിന്ന് യാത്രക്കാര്‍ പുറപ്പെട്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് പാതിവഴിയില്‍ യാത്ര തടയുകയാണ്. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരും സൈനികരുമുള്‍പ്പെടെ 200 പേര്‍ക്ക് പരുക്കേറ്റു.മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ ിന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം സംഭവങ്ങളില്‍ അതീവ ആശങ്ക രേഖപ്പെടുത്തി. സുരക്ഷാസേനയുടെ ഇടപെടലില്‍ ഏതെങ്കിലും തരത്തില്‍ ക്രമക്കേടുണ്ടായിട്ടുണെങ്കില്‍ അന്വേഷിക്കുമെന്നും നാട്ടുകാര്‍ ഒരുകാരണവശാലും അക്രമികളുടെ ഉപകരണങ്ങളാകരുതെന്നും സര്‍ക്കാര്‍. സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കണമെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് ഉള്‍പ്പെടെ വിഘടനവാദ സംഘടനകളോടും നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ മുഖ്യധാരാ പാര്‍ട്ടികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കശ്മീരിലെ പ്രശ്നങ്ങള്‍ വിശകലനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ ഫോണില്‍ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Leave a Reply