Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:51 am

Menu

Published on April 26, 2014 at 12:24 pm

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത 26 സി.പി.എമ്മുകാര്‍ക്കെതിരെ കേസ്‌

26-cpim-candidates-accused-for-fake-votes

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിന് 26 സി.പി.എമ്മുകാര്‍ക്കെതിരെ കേസ്. കള്ളവോട്ട് ചെയ്തതിന് 19 പേര്‍ക്കെതിരെയും സഹായം അതിന് ചെയ്ത ഏഴ് പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. തളിപ്പറമ്പ് കോടതിയുടെ നിര്‍ദേശപ്രകാരം കുടിയാന്‍മല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കിടപ്പിലായവരും സ്ഥലത്തില്ലാത്തവരുമായ 59 പേരുടെ വോട്ട് 19 പേര്‍ ചേര്‍ന്ന് ചെയ്‌തു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസെടുത്തത്. ഇവ ആരൊക്കെയാണ് ചെയ്തിരിക്കുന്നതെന്ന കൃത്യമായ വിവരങ്ങളുടെ വീഡിയോ ദൃശ്യം സഹിതമായിരുന്നു പരാതി.എരുവശേരി കെ.കെ.എന്‍ യു.പി സ്‌കൂളിലെ 109 ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് കാണിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ബൂത്ത് ഏജന്റുമായ ജോസഫ് കോട്ടുകാപ്പള്ളി നല്‍കിയ പരാതിയിലാണ് കേസ്.

Loading...

Leave a Reply

Your email address will not be published.

More News