Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:ചെന്നൈ വിമാനത്താവളത്തിൽ നിന്നും മൊബൈല്‍ ഫോണിന്റെ അകത്ത് ഒളിപ്പിച്ചു കടത്തിയ 27 കിലോ സ്വർണം ഡി.ആർ.ഐ പിടിച്ചെടുത്തു. ഹോങ്കോങ്ങില്‍ നിന്നെത്തിയ ചരക്കുവിമാനത്തിൽ കൊണ്ടുവന്ന മൊബൈല്‍ഫോണുകളുടെ പെട്ടി ഡി.ആർ.ഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തിന്റെ ചെറുകട്ടികള്‍ ഒളിപ്പിച്ചതായി കണ്ടുപിടിച്ചത്. 108 മൊബൈല്‍ഫോണുകളിലായി ഒരുകിലോ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അഞ്ചുദിവസം മുമ്പ് ചെന്നൈയിലെത്തിച്ച മൊബൈല്‍ ഫോണുകളുടെ പെട്ടികള്‍ എടുക്കാനായി ആരും വരാത്തതിനെ തുടർന്നായിരുന്നു അന്വേഷണം. മൊബൈല്‍ ഫോണിന്റെ അകത്ത് ബാറ്ററിക്ക് പകരം സ്വര്‍ണത്തിന്റെ ചെറുകട്ടികള്‍ വച്ചതായാണ് കണ്ടുപിടിച്ചത്.അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘമായിരിക്കും കടത്തലിനു പിന്നിൽ എന്ന് ഡി.ആര്‍.ഐ. അധികൃതര്‍ പറഞ്ഞു.
Leave a Reply