Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം:കിളികൊല്ലൂരിൽ അച്ചാർ നിർമ്മാണത്തിനാണെന്നു പറഞ്ഞ് വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു.സംഭവത്തിൽ പെണ്‍വാണിഭ സംഘത്തിലെ മുഖ്യ നടത്തിപ്പുകാരി വെള്ളിമണ്‍ ഇടവട്ടം തേവരഴികത്ത് സൈനബയുടെ മകള്‍ നജിമ (40), സഹായി മാമൂട് കേശവ മന്ദിരത്തില്‍ മാധവന്‍ നായരുടെ മകന്‍ രാകേഷ് (34) എന്നിവരാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റിലായത് .കൂടാതെ അനാശാസ്യത്തിനായി കൊണ്ടുവന്നിട്ടുള്ള ഒരു സ്ത്രീയും പിടിയിലായിട്ടുണ്ട്.അച്ചാര്‍ നിര്‍മാണത്തിനാണെന്ന് പറഞ്ഞാണ് വീട് വാടകക്കെടുത്തിരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളെയും പെണ്‍കുട്ടികളെയും കൊണ്ടുവന്ന് ആവശ്യക്കാർക്ക് നൽകുകയായിരുന്നു ഇവരുടെ ഇടപാട്.ഇവരുടെ കൂട്ടത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം.മൊബൈല്‍ ഫോണിലൂടെയായിരുന്നു ഇവരുടെ ഇടപാടുകള്‍.ആവശ്യക്കാരെന്ന വ്യാജേന പോലീസ് എത്തിയാണ് സംഘത്തെ കുടുക്കിയത്. പൊലീസ് പിടിയിലാകുമ്പോഴും ഒട്ടേറെ പേര്‍ നജിമയെ വിളിക്കുന്നുണ്ടായിരുന്നുവെന്ന് കിളികൊല്ലൂര്‍ എസ്. ഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞുകിട്ടുന്ന പണത്തിൽ കൂടുതൽ ആഡംബര ജീവിതത്തിനുവേണ്ടിയാണ് നെജീമ ചെലവഴിച്ചെതെന്നാണ് അറിയുന്നത്.ഇരവിപുരം സി ഐ എസ്. അമ്മിണിക്കുട്ടന്‍, കിളികൊല്ലൂര്‍ എസ്‌ഐ. എസ് ജയകൃഷ്ണന്‍, എഎസ്‌ഐ. വിജയന്‍പിള്ള, ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ രാജേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബുദ്ദീന്‍, മണികണ്ഠന്‍, മനു, സീനു, വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീലത, ജലജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Leave a Reply