Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മക്ക: മിനയിൽ ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടെ ഉണ്ടായ ദുരന്തത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കറിന്‍െറ (33) മൃതഹേമാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ക്കാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പാലക്കാട് വടക്കഞ്ചേരി പുതുക്കോട് അഞ്ചുമുറി കിഴക്കേത്തറ മൈതാക്കർ വീട്ടിൽ മൊയ്തീൻ അബ്ദുൽ ഖാദർ (62) ആണു മരിച്ച രണ്ടാമത്തെ മലയാളി. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്റെ (51) മരണം കഴിഞ്ഞദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു.അതേസമയം മിനാ ദുരന്തത്തില്‍ 19 മലയാളികളെ കാണാതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊല്ലം ,കോട്ടയം ജില്ലകളില്‍ നിന്നും തീര്‍ത്ഥാടനത്തിനെത്തിയവരെയാണ് കാണാതായത്.കാണാതായ മലയാളികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.പെരുന്നാള്‍ ദിവസമുണ്ടായ അപകടത്തില്‍ 717 പേരാണ് മരിച്ചത്. 863 പേര്‍ക്ക് പരിക്കേറ്റു.കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കു സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഹെൽപ്‌ലൈൻ: 00966 112125552.
Leave a Reply