Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ഉത്തര്‍പ്രേദശില്‍ ട്രെയിൻ പാളം തെറ്റി നാല് പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ടാറ്റ നഗര്‍ – ജമ്മു മുറി എക്‌സ്പ്രസാണ് പാളം തെറ്റിയത്.കൗശാംബി ജില്ലയിലെ സിറാത്തുവിലാണ് അപകടമുണ്ടായത്.എട്ട് ബോഗികളാണ് പാളം തെറ്റിയത്. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.ഒഡീഷയിലെ റൂർക്കേലയിൽ നിന്നും ജമ്മു താവിയിലേയ്ക്കുള്ള ട്രെയിനാണ് ഉച്ചക്ക് രണ്ട് മണിയോടെ അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തില്‍ കോച്ചുകളില്‍ ഒന്ന് കീഴ്‌മേല്‍ മറിഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.