Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:20 am

Menu

Published on August 30, 2016 at 1:00 pm

ദിലീപിന്റെ ഡി സിനിമാസിൽ വൻ കവർച്ച

6-82-lakhs-robbed-from-actor-dileeps-d-cinemas

നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററായ ഡി സിനിമാസില്‍ വൻ കവർച്ച .ഓഫീസില്‍ നിന്ന് 6.82 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. ഓഫീസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
മൂന്നു ദിവസത്തെ കലക്ഷന്‍ തുകയാണ് നഷ്ടപ്പെട്ടത്. ഓഫീസ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് പണം കവര്‍ന്നത്. രാവിലെ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. കാര്‍ഡ് ഉപയോഗിച്ചു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന മുറിയില്‍ മോഷണം നടന്നതിനാല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.ഇതിനിടെ തിയേറ്ററിലെ ശുചീകരണ തൊഴിലാളിയായ ഒഡീഷ സ്വദേശിയെ കാണാതായിട്ടുണ്ട്. ഇയാള്‍ അലമാര തുറക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായും വിവരങ്ങളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News