Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പേരാമംഗലം:വീടിനടുത്തുള്ള പറമ്പിൽ നിന്ന് കിട്ടിയ മദ്യക്കുപ്പിയിലെ മദ്യം കഴിച്ച് അവശനിലയിലായ ആറുവയസ്സുക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂൾ വിട്ട് വന്ന് കൂട്ടുകാരോടൊപ്പം പറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പറമ്പില്‍ കിടക്കുന്ന മദ്യക്കുപ്പിയില്‍ ഉണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ അടുത്ത വീട്ടില്‍ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 24 മണിക്കൂറിനു ശേഷമേ കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് എന്തെങ്കിലും പറയാനാകുകയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു. പോന്നോര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ നഴ്‌സറി വിദ്യാർഥിയും പോന്നോര്‍ ഊരുപറമ്പില്‍ സുരേഷിന്റെ മകനുമാണ് അജയകൃഷ്ണൻ.
Leave a Reply