Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 1:40 am

Menu

Published on May 20, 2015 at 10:20 am

കൊളംബിയയില്‍ ഉരുള്‍പൊട്ടല്‍;62 മ­ര­ണം

62-killed-in-colombia-landslide

ബൊഗോട്ട : കൊ­ളം­ബി­യ­യി­ലെ വ­ട­ക്ക്‌ പ­ടി­ഞ്ഞാ­റൻ മേഖലകളിലുണ്ടായ  ഉരുള്‍പൊട്ടലില്‍ 62 പേര്‍ മരിച്ചു.  40 പേര്‍ക്ക് പരിക്കേറ്റു. നി­ര­വ­ധി പേ­രെ കാ­ണാ­താ­യി.തിങ്കളാഴ്ച പുലര്‍െച്ച മൂന്നുമണിയോടെ സാള്‍ഗാറിലാണു ഉരുൾപൊട്ടൽ ഉണ്ടായത്.മ­ര­ണ­സം­ഖ്യ ഉ­യർ­ന്നേ­ക്കു­മെ­ന്നാ­ണ്‌ റി­പ്പോർ­ട്ടു­കൾ.നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നിട്ടുമുണ്ട്. വൈദ്യുതി, കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. ക­ന­ത്ത മ­ഴ­യെ തു­ടർ­ന്ന്‌ ലാ ലി­ബോ­റി­യാ­ന മ­ല­യി­ടു­ക്കി­ലെ മ­ണ്ണി­ടി­ഞ്ഞ്‌ ചെ­ളി വെ­ള്ളം താ­ഴേ­യ്‌­ക്ക്‌ കു­ത്തി­യൊ­ഴു­കു­ക­യാ­യി­രു­ന്നു. തെ­രു­വു­ക­ളി­ലെ­ല്ലാം ചെ­ളി കെ­ട്ടി­ക്കി­ട­ക്കു­ക­യാ­ണ്‌. മ­ല­യോ­ര പ്ര­ദേ­ശ­ങ്ങ­ളി­ലെ വീ­ടു­കൾ ത­കർ­ന്നു വീ­ണു. കെ­ട്ടി­ടാ­വ­ശി­ഷ്ട­ങ്ങൾ­ക്കി­ട­യിൽ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന­വ­രെ ര­ക്ഷ­പെ­ടു­ത്താ­നാ­യി അടി­ഞ്ഞു­കൂ­ടിയ ചെളിയും മറ്റും നീക്കം ചെയ്യു­ക­യാണ്‌ പ്ര­ദേ­ശ­വാ­സി­കൾ. എ­ത്ര പേ­രെ­യാ­ണ്‌ കാ­ണാ­താ­യി­രി­ക്കു­ന്ന­തെ­ന്ന്‌ ഇ­നി­യും കൃ­ത്യ­മാ­യി വി­വ­രം ല­ഭി­ച്ചി­ട്ടി­ല്ല. ഇ­നി­യും മ­ണ്ണി­ടി­ച്ചിൽ ഉ­ണ്ടാ­കാ­നു­ള്ള സാ­ധ്യ­ത­യു­ണ്ടെ­ന്നാ­ണ്‌ അ­ധി­കൃ­തർ പ­റ­യു­ന്ന­ത്‌. ര­ക്ഷാ സൈ­ന്യം സ്ഥ­ല­ത്ത്‌ ര­ക്ഷാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ക­യാ­ണ്‌.

Loading...

Comments are closed.

More News