Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: 62ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ചൈതന്യ തംഹാനെയുടെ കോര്‍ട്ട്(മറാഠി) തെരെഞ്ഞെടുത്തു. സഞ്ചാരി വിജയ് (നാൻ അവനല്ല അവളു-കന്നഡ) മികച്ച നടനായും, കങ്കണ റണാവത്ത് (ക്വീൻ) മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന് 5 അവാർഡുകൾ ലഭിച്ചു.മികച്ച മലയാള ചിത്രമായി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ഐൻ തെരഞ്ഞെടുക്കപ്പെട്ടു. 1983 എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയതിന് ഗോപീസുന്ദർ അവാർഡ് നേടി.ജയരാജ് സംവിധാനം ചെയ്ത ഒറ്റാള്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുളള അവാര്‍ഡ് നേടി. മികച്ച ഹ്രസ്വ ചിത്രത്തിന് നോണ്‍ ഫീച്ചര്‍ മലയാളിയായ സംവിധായകന്‍ ജോഷി ജോസഫ് പ്രത്യേക പുരസ്കാരം നേടി. മികച്ച എഡിറ്റര്‍ മലയാളിയായ വിവേക് ഹര്‍ഷനാണ്.
മികച്ച ചിത്രം- കോര്‍ട്ട് (മറാഠി-സംവിധാനം-ചൈതന്യ തംഹാനെ)
മികച്ച സംവിധായകന്‍-ശ്രീജിത് മുഖര്‍ജി (ചോതുഷ്‌കോണ്‍-ബംഗാളി)
മികച്ച നടന്‍-സഞ്ചാരി വിജയ്(കന്നഡ-നാന്‍ അവനല്ല,അവളു)
മികച്ച നടി-കങ്കണ റണാവത് (ഹിന്ദി-ക്യൂന്‍)
മികച്ച സഹനടന്‍-ബോബി സിന്‍ഹ(ജിഗര്‍ താണ്ട-തമിഴ്)
മികച്ച സഹനടി-ബല്‍ജീന്ദര്‍ കൗര്‍ (ഹരിയാണ്‍വി-പഗ്ഡി ദി ഓണര്‍)
മികച്ച സംഗീത സംവിധായകന്‍-വിശാല്‍ ഭരദ്വാജ് (ഹിന്ദി-ഹൈദര്‍)
മികച്ച ഗാനരചന-നാ മുത്തുകുമാര്‍(തമിഴ്)
മികച്ച ഗായകന്‍-സുഖ്‌വീന്ദര്‍ സിങ്(ഹൈദര്‍)
മികച്ച ഗായിക-ഉത്തര ഉണ്ണികൃഷ്ണന്‍(തമിഴ്-സെയ്‌വം)
മികച്ച എഡിറ്റിങ്-വിവേക് ഹര്‍ഷന്‍(ജിഗര്‍ തണ്ട-തമിഴ്)
മികച്ച ഛായഗ്രഹണം-
മികച്ച വസ്ത്രാലങ്കാരം-ഡോളി അലുവാലിയ (ഹിന്ദി-ഹൈദര്‍)
മികച്ച നൃത്തസംവിധാനം-ഹൈദര്‍ (ഹിന്ദി)
മികച്ച നവാഗത സംവിധായകന്‍-ആദിത്യ വിക്രം സെന്‍ഗുപ്ത (ലേബര്‍ ഓഫ് ലൗ -ബംഗാളി)
മികച്ച ജനപ്രിയ ചിത്രം-മേരികോം(ഹിന്ദി)
മികച്ച മലയാള ചിത്രം-ഐന്‍(സിദ്ധാര്‍ത്ഥ ശിവ)
മികച്ച തമിഴ് ചിത്രം-കുറ്റ്രം കടിതല്‍
മികച്ച ഹിന്ദി ചിത്രം-ക്യൂന്‍
മലയാളത്തിന് ലഭിച്ച പുരസ്‌ക്കാരങ്ങള്‍
പശ്ചാത്തല സംഗീതം-ഗോപീസുന്ദര്‍(മലയാളം-1983)
പ്രത്യേക ജൂറി പരാമര്‍ശം-മുസ്തഫ(ഐന്‍)
മികച്ച പരിസ്ഥിതി ചിതം, മികച്ച തിരക്കഥ-ഒറ്റാല്‍(ജയരാജ്)
പ്രത്യേക പുരസ്‌കാരം -ഹൃസ്വ ചിത്രം(നോണ്‍ ഫീച്ചര്‍)-ജോഷി ജോസഫ്