Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ ഏഴുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി. ഭീവാൻഡിയിലെ പദ്മ നഗറിലാണ് സംഭവം. സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതു ശതമാനം പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഭിവാന്ദിയിലെ പത്മനാഗഡിൽ ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി. രണ്ടു പേർ ചേർന്ന് കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എതിർപ്പ് പ്രകടിപ്പിച്ചതിന് കുട്ടിയെ ജീവനോടെ തീ കൊളുത്തി. തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു പ്രേരിപ്പിക്കല്‍, അനധികൃതമായി തടവിലാക്കല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.