Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:44 am

Menu

Published on May 15, 2015 at 9:40 am

ഫിലിപ്പീന്‍സില്‍ ചെരിപ്പുനിര്‍മാണശാലയില്‍ തീപിടിത്തം;72 പേർ മരിച്ചു

72-killed-in-fire-at-footwear-factory-in-philippines

മനില: ഫിലിപ്പീന്‍സ് തലസ്ഥാനം മനിലയിലെ ചെരുപ്പ് ഫാക്റ്ററിലുണ്ടായ തീപിടിത്തത്തില്‍ 72 പേര്‍ മരിച്ചു.  ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണശാലയിലാണ്  ബുധനാഴ്ച്ചയാണ്  തീപിടിത്തമുണ്ടായത്.നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഫാക്ടറിക്കുള്ളില്‍ മുന്നൂറോളം പേരുണ്ടായിരുന്നുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. നിര്‍മാണശാലയിലെ പൊട്ടിയ ഇരുമ്പുഗേറ്റ് വിളക്കിച്ചേര്‍ക്കുന്നിടത്തുനിന്നുള്ള തീപ്പൊരി തൊട്ടടുത്ത് രാസവസ്തുക്കള്‍ സൂക്ഷിച്ചിടത്തേക്ക് വീണതാണ് തീപിടിത്തത്തിന് കാരണം.തീപിടിത്തം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമില്ലാതിരുന്നതും രക്ഷപ്പെടാനുള്ള വഴികള്‍ അടഞ്ഞതും മരണസംഖ്യ വര്‍ധിപ്പിച്ചു.  റബറും രാസവസ്തുക്കളും തീപിടിച്ചതിനെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് ഭൂരിഭാഗം ആളുകളും മരിച്ചത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Loading...

Comments are closed.

More News