Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:20 pm

Menu

Published on March 21, 2018 at 9:46 am

മധു കൊലക്കേസ്: 8 പേർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത

8-charged-with-murder-of-tribal-youth-centre-seeks-report

അഗളി : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മ​ധു​വി‍ൻറെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സി‍ൻറെ കു​റ്റ​പ​ത്ര​ത്തി​ൽ എ​ട്ടു​പേ​ർ​ക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത. ഈ കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മധുവിനെ മര്‍ദിച്ചുവെന്ന് കണ്ടെത്തിയ എട്ട് പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്താനുള്ള സാധ്യത. രണ്ടാഴ്ചയ്ക്കകം ഇതിൻറെ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചേക്കും. മു​ക്കാ​ലി മേ​ച്ചേ​രി​യി​ൽ ഹു​സൈ​ൻ, കി​ള​യി​ൽ മ​ര​യ്ക്കാ​ർ, പൊ​തു​വ​ച്ചോ​ലയി​ൽ ഷം​സു​ദ്ദീ​ൻ, താ​ഴു​ശേ​രി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, വി​രു​ത്തി​യി​ൽ ന​ജീ​ബ്, മ​ണ്ണ​മ്പ​റ്റി​യി​ൽ ജെ​യ്ജു മോ​ൻ, ക​രി​ക്ക​ളി​ൽ സി​ദ്ദീ​ഖ്, പൊ​തു​വ​ച്ചോ​ല​യി​ൽ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർക്കെതിരെയാണ് കൊലക്കുറ്റം ചുമത്താൻ സാധ്യതയുള്ളത്.

മറ്റ് 8 പേർ മധുവിനെ മർദ്ദിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർ മ​ർ​ദി​ക്കു​ന്ന​തി‍ൻറെ​ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും പി​ടി​കൂ​ടാ​ൻ പോ​യ സം​ഘ​ത്തി​നൊ​പ്പം പോ​വു​കയും മാത്രമാണ് ചെയ്തത്. മധുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടന്നുവരികയാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് എം രമേശാണ് കേസിൽ അന്വേഷണം നടത്തുന്നത്.മധുവിനെ മര്‍ദിക്കുന്നതിൻറെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News