Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 11:54 pm

Menu

Published on August 31, 2014 at 8:44 pm

പാകിസ്താനില്‍ പ്രക്ഷോഭത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു; 450 പേര്‍ക്ക് പരുക്ക്

8-killed-450-injured-in-pakistan-police-clashes

ഇസ്‌ലാമാബാദ്:  പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 8 പേര്‍ കൊല്ലപ്പെട്ടു. 450 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെ 25,000ത്തോളം വരുന്ന പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കും സമീപമുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്കും നടത്തിയ മാര്‍ച്ചിലാണ് അക്രമമുണ്ടായത്. ഇവിടുത്തെ സ്ഥിതി ഇപ്പോഴും തുടരുകയാണ്. പ്രതിഷേധക്കാരില്‍ ചിലര്‍ സുരക്ഷാവലയവും ബാരിക്കേഡും ഭേദിച്ച് പാര്‍ലമെന്റ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിക്കുകയായിരുന്നു. സ്റ്റീലും റബര്‍ ബുള്ളറ്റും ഉപയോഗിച്ചുള്ള പൊലീസ് പ്രയോഗത്തില്‍ ഏഴു പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റതായും പാക്കിസ്ഥാന്‍ അവാമി തെഹരീകെ നേതാവ് താഹിറുല്‍ ഖാദിരി അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പാക്കിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ താഹിറുല്‍ ഖാദിരിയുടെയും ഇമ്രാന്‍ ഖാന്റെയും പ്രസ്താവനയെ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഖൗജ ആസിഫ് നിഷേധിച്ചു. മാര്‍ച്ചില്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നും 240 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News