Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 8:25 am

Menu

Published on February 11, 2014 at 2:49 pm

തമിഴ്നാട്ടിൽ കോളകുടിച്ച് 8 വയസ്സുകാരി മരിച്ചു

8-year-old-dead-in-tamil-nadu-dead-after-drinking-a-soft-drink

ചെന്നൈ : കോള കുടിച്ച് ഏട്ട് വയസ്സുകാരി മരിച്ചു.തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ നെയ് വേലിയില്‍ താമസിക്കുന്ന ഏട്ട് വയസ്സുകാരി അഭിരാമിയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് കുട്ടികല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരതരമാണ്. അഭിരാമിയുടെ സഹോദരങ്ങളായ ലളിതാ (10), കൗസല്യ (6), പരമശിവം (2) എന്നിവരാണ് സംഭവത്തില്‍ ആശിപത്രിയില്‍ ചികിത്സയിലുള്ളത്.പിതാവ് അഞ്ചപുലി വീട്ടിലേക്ക് വാങ്ങികൊണ്ട് വന്ന 500 മില്ലി ബോട്ടിലിലെ കോള കുടിച്ചയുടെനെയാണ് നാലുകുട്ടികള്‍ക്കും ഛര്‍ദിയും തലകറക്കവും വയറുവേദനയും അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഇവരെ കുറിഞ്ചിപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിരാമിയുടെ ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കടയുടമ നാഗരത്‌നത്തെ പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. നഗരത്തില്‍ കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയ കടകള്‍ ആരോഗ്യ വകുപ്പ് സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ കുട്ടികള്‍ കുടിച്ച കോളയുടെ സാമ്പിളുകള്‍ പരിശോധനക്കായി ലാബോറട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഫലം വന്നാല്‍ മാത്രമേ മരണകാരണത്തെപ്പറ്റി വ്യക്തമായി അറിയാന്‍ കഴിയൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News