Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 9:16 am

Menu

Published on April 23, 2014 at 12:58 pm

കണ്ണൂരില്‍ ബസ് തലകീഴായി മറിഞ്ഞ് 80ഓളം പേര്‍ക്ക് പരിക്ക്

80-peoples-injured-in-bus-accident-at-kannur

കണ്ണൂര്‍ : കണ്ണൂരില്‍ ബസ് തലകീഴായി മറിഞ്ഞ് 80ഓളം പേര്‍ക്ക് പരിക്ക്. കാട്ടാമ്പള്ളിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എല്‍ 13 യു 7448 നമ്പര്‍ ‘അസ്മ’ ബസ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ബാലന്‍ കിണറിന് സമീപം രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബസ് കണ്ടക്ടര്‍ വിനോദ് (35), കണ്ണാടിപ്പറമ്പ് ആറാം പീടികയിലെ കലങ്ങത്ത് വീട്ടില്‍ പ്രശാന്ത് (25), പുല്ലൂപ്പി കടവിലെ സീമ (24), പ്രജിത്ത് (40), കണ്ണാടിപ്പറമ്പിലെ റജീഷ് (39), ഗോപാലന്‍ (48), നസ്‌റീന (40), സിമ്‌ന(32), പവിത്രന്‍ (50), മനോജ് (42), വൈഷ്ണു (35), അനില്‍കുമാര്‍ (50), മുഹമ്മദ് കുഞ്ഞി (42), മാതോടത്തെ വിനോദ് (49), ആദര്‍ശ് (17), വിനോദ്, സന്ദീപ് (30) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ കണ്ണൂര്‍ എകെജി, കൊയിലി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Loading...

Comments are closed.

More News