Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഇനി പല നിറങ്ങള്‍ പറ്റില്ല. എല്ലാ സ്വകാര്യ ബസുകള്‍ക്കും ഏകീകൃത നിറം നല്‍കാനാണ് തീരുമാനാം. ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ഏതു നിറമാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനമെടുക്കും. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ തിരിച്ചായിരിക്കും നിറം തീരുമാനിക്കുക. നിലവില്‍ പല നിറങ്ങളിലുമുള്ള ബസ്സുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്.
പല ബസ്സുകളിലും പല രീതിയിലുള്ള ചിത്രങ്ങളും വര്‍ണ്ണങ്ങളും കൊണ്ട് അലങ്കരിച്ചു കൊണ്ടാണ് സര്‍വീസുകള്‍ നടത്തുന്നത്. ചിലതൊക്കെ സര്‍വീസ് ബസ്സുകള്‍ ആണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം അലംകൃതമാണ്. ഈ വിധത്തില്‍ ഒരേ നിറം ആക്കുന്നതിലൂടെ അന്യസംസ്ഥാനക്കാര്‍ക്ക് കൂടെ ഗുണകരമാകും.
നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലും നീല, കോഴിക്കോട് പച്ച എന്നീ നിറങ്ങള്‍ സിറ്റിയിലെ സ്വകാര്യ ബസ്സുകള്‍ക്ക് ഉണ്ട്. ഇതാണിപ്പോള്‍ സ്വകാര്യ ബസ്സുകളില്‍ കൂടെ കൊണ്ടുവരാന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്. സ്വകാര്യബസുടകളുടെ അഭിപ്രായം കൂടി കേട്ടശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ബസുകള്‍ക്ക് ഏകീകൃതനിറം വേണമെന്ന് ബസുടമകള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
Leave a Reply