Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 7:35 pm

Menu

Published on January 6, 2018 at 4:33 pm

വീടിന് സ്റ്റെയർകേസ് പണിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം….!!

direction-of-staircase-as-per-vastu

വാസ്തു എന്ന പദം എല്ലാവർക്കും സുപരിചിതമാണ്. ഇന്ന് കൂടുതൽ പേരും വീട് വെയ്ക്കുന്നത് വാസ്തുവിനെ ആശ്രയിച്ചാണ്. ഒരു വീട് നിർമ്മിക്കാൻ ഭൂമി തിരഞ്ഞെടുക്കുന്നത് മുതല്‍ വാസ്തുവിന് പ്രാധാന്യം ഉണ്ട്. പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന രീതിയിലാണ് വാസ്തുവിന്റെ ഘടന. അതുകൊണ്ട് തന്നെ വാസ്തു നോക്കി പണിയുന്ന പലവീടുകളിലും വെള്ളം , വെളിച്ചം, വായുസഞ്ചാരം എന്നിവ വേണ്ട രീതിയിൽ ലഭ്യവുമായിരിക്കും. ഒരു വീട് പണിയുമ്പോൾ പ്രധാനമായും വാസ്തു നോക്കുന്നത് പ്രധാന കിടപ്പുമുറി, പൂജാമുറി, അടുക്കള എന്നിവയ്ക്കാണ്.

എന്നാൽ ഇരുനിലവീടുകൾ നിർമ്മിക്കുമ്പോൾ ബാല്‍ക്കണി, വരാന്ത, ടെറസ്,സ്റ്റെയർകേസ് എന്നിവയുടെ സ്ഥാനവും പരിഗണിക്കേണ്ടതാണ്. സ്റ്റെയര്‍കേസിന് തെക്ക്, തെക്ക്–പടിഞ്ഞാറ് ദിക്കുകളാണ് ഏറ്റവും ഉത്തമം. സ്റ്റെയർകേസ് നിർമ്മിക്കുമ്പോൾ പടികൾ കിഴക്ക് നിന്ന് പടിഞ്ഞാറേക്കോ വടക്ക് നിന്ന് തെക്കോട്ടേക്കോ ആയിരിക്കുന്നതാണ് നല്ലത്. അതുപോലെ പടികൾ ഒറ്റസംഖ്യയിലായിരിക്കാനും ശ്രദ്ധിക്കണം. വരാന്തയോട് അടുത്ത ഭാഗങ്ങളിൽ സ്റ്റെയർകേസ് പാടില്ല.

ബാല്‍ക്കണിക്ക് മുകളിലായി വരുന്ന മേല്‍ക്കൂര വീടിന്‍റെ പ്രധാന മേല്‍ക്കൂരയില്‍ നിന്നും താഴ്ത്തിപ്പണിയണം. വരാന്തകൾ ഉള്ള വീടാണ് പണിയുന്നതെങ്കിൽ പ്രസ്തുത വരാന്തയുടെ മേല്‍ക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്ന രീതിയിൽ നിർമ്മിക്കുന്നതാണ് നല്ലത്. വീടിന്റെ ബാല്‍ക്കണി തെക്കോ പടിഞ്ഞാറോ വശത്താണെങ്കില്‍ അത് അശുഭകരമാണ്. അതിനാൽ ഗ്ലാസോ സ്ക്രീനോ ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഉത്തമം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News